ആർട്ടിഫിഷ്യൽ ഇന്‍റലിജൻസുമായി ദുബായ് സിവിൽ ഡിഫൻസ് റെഡിനസ് റൂം

1021806715
SHARE

 ദുബായ്∙ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (നിർമിത ബുദ്ധി) സഹായത്തോടെ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് റെഡിനസ് റൂം ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. ദുബായിൽ നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആദ്യ സിവിൽ ഡിഫൻസ് റെഡിനസ് റൂമാണിത്. 

ഉദ്ഘാടന വേളയിൽ, റെസ്‌പോൺസ് റൂമിനുള്ളിൽ സംയോജിപ്പിച്ചിട്ടുള്ള സ്മാർട്ട് പ്രോ ആക്ടീവ് സിസ്റ്റങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിശദീകരണം ഷെയ്ഖ് സെയ്ഫിന് ഉദ്യോഗസ്ഥർ നൽകി. അഗ്നിബാധയിൽ നിന്ന് ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുന്നതിനും തടയുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടും.

ചടങ്ങിൽ ദുബായിലെ പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ ധാഹി ഖൽഫാൻ തമീം, ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ റാഷിദ് താനി അൽ മത്രൂഷി, കമാൻഡർ മേജർ ജനറൽ ഡോ ജാസിം അൽ മർസൂഖി എന്നിവർ പങ്കെടുത്തു. 

English Summary: Artificial Intelligence-powered Civil Defence Readiness Room opens in Dubai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA