അജ്മാൻ ∙ ഇൗ മാസം ഇന്ധന വില കുറഞ്ഞതിനാൽ അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ടാക്‌സി നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. ഈ മാസം ടാക്‌സി യാത്രക്കാർ കിലോമീറ്ററിന് 1.81 ദിർഹം നൽകിയാൽ മതിയെന്ന് അജ്മാൻ ട്രാൻസ്‌പോർട്ട് അറിയിച്ചു.
ഈ നിരക്ക് കഴിഞ്ഞ മാസത്തേക്കാൾ 4 ഫിൽസ് കുറവാണ്. കിലോമീറ്ററിന് 1.85 ദിർഹമായിരുന്നു കഴിഞ്ഞ മസം ഇൗടാക്കിയിരുന്നത്. സൂപ്പർ 98, സ്‌പെഷ്യൽ 95, ഇ-പ്ലസ് എന്നീ തരം പെട്രോളുകൾക്ക് ഇൗ മാസം രാജ്യത്ത് വില ലീറ്ററിന് 21 ഫിൽസ് കുറച്ചിരുന്നു. നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. സൂപ്പർ 98, സ്‌പെഷ്യൽ 95 നിരക്കുകൾ 6.6 ശതമാനവും ഇ പ്ലസ് 7 ശതമാനവും കുറച്ചു.
English Summary: Ajman transport authority announced discount