ADVERTISEMENT

ദോഹ ∙ നിർമാണ മേഖലയിലെ പ്രധാന പ്രദർശനങ്ങളിലൊന്നായ പ്രൊജക്ട് ഖത്തറിൽ ഇത്തവണയും സാന്നിധ്യം ശക്തമാക്കി കേരള ബിസിനസ് ഫോറം (കെബിഎഫ്). ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന 4 ദിവസത്തെ പ്രദർശനത്തിൽ ഫോറം അംഗങ്ങളായ ദോഹ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെക്‌നോ സ്റ്റീൽ, ആക്‌സിയോം, പ്രോംപ്റ്റ് എൻജിനീയറിങ്, അറേബ്യൻ ഡിസ്‌പ്ലേ എന്നീ കമ്പനികളുടെ പവിലിയനുകളാണുണ്ടായിരുന്നത്.

 

രണ്ടാം തവണയാണ് പ്രൊജക്ട് ഖത്തറിൽ കെബിഎഫ് പങ്കെടുക്കുന്നത്. പ്രൊജക്ട് ഖത്തറിൽ കമ്പനികൾ വെവ്വേറെ, സ്വന്തം നിലയ്ക്കു പങ്കെടുക്കുകയാണു പതിവ്. കഴിഞ്ഞ വർഷമാണ് കെബിഎഫ് എന്ന സംഘടനയ്ക്ക് പ്രദർശനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

 

പ്രൊജക്ട് ഖത്തറിൽ ആദ്യമായി പങ്കെടുത്ത സംഘടനയും കെബിഎഫ് ആണ്. പ്രാദേശിക, രാജ്യാന്തര കമ്പനികളുമായി സമ്പർക്കം പുലർത്താനും ബിസിനസ് സാധ്യതകൾ തേടാനും കഴിയുമെന്നതാണ് കെബിഎഫ് അംഗങ്ങളായ ബിസിനസ് സംരംഭകർക്കുള്ള പ്രധാന നേട്ടം.

 

സ്റ്റാൾ എടുക്കുന്നതിന്റെ ചെലവും കുറവാണ്. ഇന്ത്യൻ എംബസി ചാർജ്.ഡി അഫയേഴ്‌സ് ആൻജലീന പ്രേമലതയാണ് കെബിഎഫ് പവിലിയൻ ഉദ്ഘാടനം ചെയ്തത്. ഇന്നലെ സമാപിച്ച 19-ാമത് പ്രൊജക്ട് ഖത്തറിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 120 വിദേശകമ്പനികൾ ഉൾപ്പെടെ 325 പ്രദർശകരാണ് പങ്കെടുത്തത്. മികച്ച പ്രദർശക പങ്കാളിത്തമെന്നതാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com