ADVERTISEMENT

ജി​ദ്ദ ∙ ഹാജിമാർക്ക് യാ​ത്ര​ സുഗമമാക്കാൻ അ​ൽ​ഹ​റ​മൈ​ൻ, മ​ശാ​ഇ​ർ ട്രെ​യി​നു​ക​ൾ സ​ജ്ജ​മാ​യ​താ​യി സൗ​ദി റെ​യി​ൽ​വേ. മ​ക്ക​യെ​യും മ​ദീ​ന​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് അ​ൽ​ഹ​റ​മൈ​ൻ റെ​യി​ൽ​വേ. ജി​ദ്ദ, കി​ങ് അ​ബ്ദു​ല്ല ഇ​ക്ക​ണോ​മി​ക്സി​റ്റി വ​ഴി​യാ​ണ് ഇ​ത് ക​ട​ന്നു​പോ​കു​ന്ന​ത്. മി​ന, മു​സ്ദ​ലി​ഫ, അ​റ​ഫ എ​ന്നീ സ്ഥ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ‘മ​ശാ​ഇ​ർ’ ട്രെ​യി​നു​ക​ളും തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​ൻ സ​ജ്ജ​മാ​യി.

തീ​ർ​ഥാ​ട​ക​രെ എ​ളു​പ്പ​ത്തി​ലും സൗ​ക​ര്യ​ത്തോ​ടെ​യും കൊ​ണ്ടു​പോ​കാ​നും യാ​ത്ര​യി​ൽ അ​വ​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കാ​നും എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

ട്രെ​യി​നു​ക​ളു​ടെ​യും സ്റ്റേ​ഷ​നു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​യ​താ​യും സൗ​ദി റെ​യി​ൽ​വേ സൂ​ചി​പ്പി​ച്ചു. സു​ര​ക്ഷ​യു​ടെ​യും ഗു​ണ​നി​ല​വാ​ര​ത്തി​ന്‍റെ​യും ഉ​യ​ർ​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ദു​ൽ​ഹ​ജ് ഏ​ഴ് മു​ത​ൽ ഹ​ജ് ക​ഴി​യു​ന്ന​തു​വ​രെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നു​വേ​ണ്ട പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

17 ട്രെ​യി​നു​ക​ളാ​ണ് ഇ​ത്ത​വ​ണ ഹ​ജ് വേ​ള​യി​ൽ സ​ർ​വി​സി​നു​ണ്ടാ​കു​ക. പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ത്ര​യും ട്രെ​യി​നു​ക​ൾ 2000ത്തി​ല​ധി​കം സ​ർ​വി​സു​ക​ൾ ന​ട​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും സൗ​ദി റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com