അബുദാബി ∙ ഇന്ന് (ജൂൺ 02 ,വെള്ളി) രാത്രി മുതൽ അബുദാബിയിലെ പ്രധാന റോഡിൽ ഗതാഗതം വഴിതിരിച്ചുവിട്ടേക്കാമെന്ന് എമിറേറ്റിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) അറിയിച്ചു. യാസ് ദ്വീപ് - അബുദാബി ഭാഗത്തേയ്ക്കുള്ള റാംപിൽ അഞ്ച് ദിവസത്തേയ്ക്ക് ഭാഗികമായി റോഡ് അടച്ചിടുമെന്ന് ഐടിസി പറഞ്ഞു.
റാംപിൻ്റെ ഇടത് പാത ഇന്ന് രാത്രി 10 മുതൽ തിങ്കളാഴ്ച( ജൂൺ 05) പുലർച്ചെ 5 വരെ അടയ്ക്കും. തിങ്കളാഴ്ച രാവിലെ 5 മുതൽ ബുധനാഴ്ച (ജൂൺ 07) പുലർച്ചെ 5 വരെ വലത് പാതയും അടയ്ക്കും. ഡ്രൈവർമാർ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പിന്തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
English Summary: Partial road closure announced in Abu Dhabi from tonight