ADVERTISEMENT

ദുബായ്∙ രാജ്യത്തെ 6 പ്രധാന റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി പുതുക്കി. പരിധി ലംഘിക്കുന്നവർക്ക് 300 – 3000 ദിർഹം വരെ പിഴയീടാക്കും. 

സ്വെയ്ഹാൻ റോഡ്, അബുദാബി – 140 കിലോമീറ്റർ വേഗമെടുക്കാമായിരുന്ന റോഡിൽ ഇനി മുതൽ 120 കി.മീറ്ററാണ് പരമാവധി വേഗം. അൽ ഫലാ പാലം മുതൽ രാജ്യാന്തര വിമാനത്താവളം വരെ ഈ വേഗപരിധി പാലിക്കണം. 

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡ് അബുദാബി – ഇവിടെ 120 ആണ് ഏറ്റവും കുറഞ്ഞ വേഗം. കൂടിയ വേഗം 140. ആദ്യ രണ്ട് ലെയ്നുകളിൽ പോകുന്നവർ 120ൽ താഴെ പോയാൽ 400 ദിർഹം പിഴ ഈടാക്കും. കുറഞ്ഞ വേഗത്തിൽ പോകേണ്ടവർ മൂന്നാം ട്രാക്ക് തിരഞ്ഞെടുക്കണം. ഇവിടെ വേഗപരിധിയില്ല. 

ദുബായ് – ഹത്ത റോഡ് – ഇവിടെ വേഗ പരിധി 80 കിലോമീറ്ററായി കുറച്ചു. ദുബായ്, അജ്മാൻ, അൽഹൊസൻ റൗണ്ട് എബൗട്ടുകളെ ബന്ധിപ്പിക്കുന്ന 6 കിലോമീറ്റർ ദൂരത്തിലാണ് ഈ വേഗപരിഷ്കാരം. 

അജ്മാൻ മസ്ഫൗട്ട്, മുസെയ്‌ർ – ഹത്ത ഉൾപ്പെടുന്ന ഈ മേഖലയിലും വേഗപരിധി 80 കിലോമീറ്ററാണ്. 

അബുദാബി – അൽഐൻ റോഡ് – വേഗം 140 കിലോമീറ്ററായി കുറച്ചു. അൽഐൻ സിറ്റിയിലേക്കുള്ള അൽ സാദ് പാലം മുതൽ അൽ അമേര പാലം വരെയുള്ള ഭാഗത്താണ് വേഗനിയന്ത്രണം. ദുബായിൽ വേഗപരിധിക്ക് ബഫർ സോൺ ഉണ്ടെങ്കിലും അബുദാബിയിൽ ഇല്ല. 140 വേഗം പറഞ്ഞാൽ 10 – 20 കിലോമീറ്റർ വേഗം വർധിക്കുന്നതിന് ദുബായിൽ സാധിക്കും എന്നാൽ അബുദാബിയിൽ 140 വേഗം 141 ആയാൽ പിഴ ലഭിക്കും. 

വാദി മാദിഖ് – കൽബ റോഡ് – വേഗ പരിധി 100 കിലോമീറ്ററായി ഉയർത്തി. നേരത്തെ ഇത് 80 ആയിരുന്നു. ഫുജൈറ ബോർഡറിൽ നിന്ന് കൽബയെ ബന്ധിപ്പിക്കുന്ന 12 കിലോമീറ്റർ റോഡാണിത്. ഇ102 റോഡ് എന്നും അറിയപ്പെടും.

English Summary: 6 major speed limit changes in Dubai Abu Dhabi roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com