2024 പ്രൊജക്ട് ഖത്തർ മേയ് 27 മുതൽ

qatar-city
SHARE

ദോഹ ∙ നിർമാണ മേഖലയിലെ പ്രധാന പ്രദർശനമായ പ്രൊജക്ട് ഖത്തറിന്റെ അടുത്ത എഡിഷൻ 2024 മേയ് 27 മുതൽ 30 വരെ. ഇത്തവണ പ്രദർശനം കാണാനെത്തിയത് 18,000 പേർ.

ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന 4 ദിവസത്തെ പ്രദർശനം വ്യാഴാഴ്ച സമാപിച്ചു. 325 പ്രാദേശിക, വിദേശ കമ്പനികൾ പങ്കെടുത്തു. വിവിധ വിഷയങ്ങൾ ആസ്പദമാക്കി നടന്ന സമ്മേളനങ്ങളിലും മികച്ച പങ്കാളിത്തമുണ്ടായി.

സുസ്ഥിരത, പരിസ്ഥിതി, ഹരിത പരിഹാരങ്ങൾ എന്നിവയും ചർച്ചയായി.

നിർമാണ മേഖലയിലെ പുത്തൻ സാങ്കേതിക വിദ്യകളും യന്ത്രോപകരണങ്ങളും ഡിസൈനുകളും സന്ദർശകർക്ക് അടുത്തറിയാൻ കഴിഞ്ഞു. ഒപ്പം പുതിയ കമ്പനികളുമായി ബിസിനസ് സാധ്യതകൾ തേടാനും സമ്പർക്കം പുലർത്താനും പ്രദർശകർക്കും സാധിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS