ബിഗ് നറുക്കെടുപ്പ്; അബുദാബിയില്‍ ‌അഞ്ചംഗ മലയാളി സംഘത്തിന് 44.8 കോടി

malayali-nurse-win-abhudabi-big-ticket
ലൗസി മോൾ അച്ചാമ്മ.
SHARE

അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അഞ്ചംഗ മലയാളി സംഘത്തിന് 44.8 കോടി രൂപ (2 കോടി ദിർഹം) സമ്മാനം. കൊല്ലം കലൈപുരം സ്വദേശിയും അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ നഴ്സുമായ ലൗസി മോൾ അച്ചാമ്മയുടെ പേരിൽ എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്.

Also read: പൗരന്മാരുടെയും സന്ദർശകരുടെയും അവകാശം സംരക്ഷിക്കുമെന്ന് യുഎഇ

മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനു പണം നീക്കിവയ്ക്കുമെന്ന് ലൗസി പറഞ്ഞു. സമ്മാനത്തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും. അലക്സ് കുരുവിള (22.4 ലക്ഷം രൂപ), നജീബ് അബ്ദുല്ല അമ്പലത്തുവീട്ടിൽ (15.7 ലക്ഷം രൂപ), ഫിറോസ് പുതിയകോവിലകം (11.2 ലക്ഷം രൂപ) എന്നിവരാണ് ബിഗ് ടിക്കറ്റിന്റെ മറ്റു നറുക്കെടുപ്പിൽ വിജയികളായ മലയാളികൾ.

Content Summary : Malayali Nurse Win Abhudabi Big Ticket.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS