വിദേശികൾക്ക്‌ ഉംറ പെർമിറ്റുകൾ ദുൽഹജ് മാസം 20ന് ശേഷം

hajj
SHARE

മക്ക∙ ഹജിന് ശേഷം ദുൽഹജ് മാസം 20ന് ശേഷമായിക്കും ഇനിമുതൽ വിദേശികൾക്ക്‌ ഉംറ പെർമിറ്റുകൾ ലഭിച്ചു തുടങ്ങുക. ഹജ് നിയന്ത്രണങ്ങളുടെ ഭാഗമായി ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് ഇന്നലെ അവസാനിച്ചിരുന്നു.

Read Also: ഡെലിവറി ബോയിമാർക്ക് കോടികളും റേഞ്ച് റോവറും; ബിഗ് ടിക്കറ്റിന് പ്രത്യേക പതിപ്പ്...

ഹജിന് മുന്നോടിയായി എല്ലാ വർഷവും ചെയ്യാറുള്ളതുപോലെ തന്നെയാണ് ഇത്തവണയും ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവച്ചത്. ഇനി മക്കയിലേയ്ക്ക് പ്രവേശിക്കാൻ ഹജ് പെർമിറ്റ് നിർബന്ധമാണ്. ജോലി ആവശ്യാർഥം മക്കയിലേയ്ക്ക് പോകേണ്ടവർ പ്രത്യേകം പെർമിറ്റെടുക്കണം. മക്ക ഇഖാമയുള്ളവർക്കും പ്രവേശിക്കാം. ഇന്ന് മുതൽ ചെക്ക് പോയിന്‍റുകളിൽ കർശന പരിശോധനയാണ് നടക്കുക. പിടിക്കപ്പെട്ടാൽ പിഴയും നാടുകടത്തലുമാണ് ശിക്ഷ.

English Summary : After Hajj, Dhul Haj will be after 20th of the month.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS