എം.എ. യൂസഫലിയുടെ സഹോദരന്റെ മകൾ വിവാഹിതയായി; ചടങ്ങിൽ മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെ വൻ താരനിര - ചിത്രങ്ങൾ

yusuff-ali-niece-marriage-2
SHARE

ദുബായ് ∙ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ തൃശൂർ നാട്ടിക മു‌സ്‌ലിയാം വീട്ടിൽ എം.എ. അഷ്റഫ് അലിയുടെയും സീന അഷ്റഫ് അലിയുടെയും മകൾ ഫഹിമയും കണ്ണൂർ എം.എം. റെസിഡൻസ് മുസ്തഫ മുല്ലിക്കോട്ടിന്റെയും (ചെയർമാൻ, സിറാജ് ഇന്റർനാഷനൽ ഗ്രൂപ്പ്, ദുബായ്) റഷീദയുടെയും മകൻ മുബീനും വിവാഹിതരായി. 

yusuff-ali-niece-marriage

അബുദാബി എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ എം.എ. യൂസഫലി അതിഥികളെ സ്വാഗതം ചെയ്തു. യുഎഇ സഹിഷ്ണതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, വിദേശകാര്യ സഹമന്ത്രി ഷെയ്ഖ് ശഖ്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ, ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി യൂനസ് ഹാജി അൽ ഖൂരി, അബുദാബി ഇൻവെസ്റ്റ്മെന്റ്  അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം ഖലീൽ മുഹമ്മദ് ഫൗലാദി, സൗദി അറേബ്യയിലെ ഒത്തൈം ഗ്രൂപ്പ് വൈസ് ചെയർമാൻ ഷെയ്ഖ് ഫഹദ് അൽ ഒത്തൈം, ഷെയ്ഖ് ഖാലിദ് അൽ സലൈമി, യുഎഇ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ഇറ്റാലിയൻ സ്ഥാനപതി ലോറൻസൊ ഫനാറ, അയർലൻ‍ഡ് സ്ഥാനപതി അലിസൺ  മിൽട്ടൻ, പി.വി. അബ്ദുൽ വഹാബ് എംപി, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, വ്യവസായികളായ അജയ് ബിജലി, ജോയ് ആലുക്കാസ്, വിനോദ്  ജയൻ, കെ. മാധവൻ, അബ്ദുൽ ഖാദർ തെരുവത്ത്, എം.പി. അഹമ്മദ്, ഷംലാൽ അഹമ്മദ്, മുരളീധരൻ, ഷംസുദ്ദീൻ ബിൻ മൊഹിയുദ്ദീൻ എന്നിവർ പങ്കെടുത്തു.

yusuff-ali-niece-marriage-3

സിനിമാ മേഖലയിൽ നിന്ന് മമ്മൂട്ടി, ഭാര്യ സുൾഫത്ത്, മോഹൻലാൽ, ഭാര്യ സുചിത്ര, ജയറാം, ഭാര്യ  പാർവതി, മക്കളായ കാളിദാസ്, മാളവിക,  ദിലീപ്, ഭാര്യ കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബൻ, ഭാര്യ പ്രിയ, ജയസൂര്യ, ഭാര്യ സരിത, ആസിഫ് അലി, ഭാര്യ സമ, ടൊവിനോ തോമസ്, ജോജു ജോർജ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി, അപർണ ബാലമുരളി എന്നിവരും പങ്കെടുത്തു.

yusuff-ali-niece-marriage-4
yusuff-ali-niece-marriage-5
yusuff-ali-niece-marriage-7
lal
yusuff-ali-niece-marriage-6

English Summary: M A Yusuff Ali's brother's daughter got married

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS