ADVERTISEMENT

ദോഹ∙ സുസ്ഥിര ഭാവിക്കായി കടലാസിന്റെ ഉപയോഗം കുറയ്ക്കാൻ ആഹ്വാനം. കടലാസ് രഹിത ദിനാചരണത്തോട് അനുബന്ധിച്ച് നഗരസഭ മന്ത്രാലയത്തിന്റേതാണ് ആഹ്വാനം. മന്ത്രാലയത്തിന്റെ സീറോ വേസ്റ്റ് ക്യാംപെയ്‌ന്റെ ഭാഗമായാണ് ജൂൺ 3 കടലാസ് രഹിത ദിനമായി ആചരിക്കുന്നത്.

 

രാജ്യത്തെ പൊതുജനങ്ങൾ കടലാസിന്റെ ഉപയോഗവും മാലിന്യവും പരമാവധി കുറയ്ക്കാനാണ് അധികൃതരുടെ ആഹ്വാനം. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാൻ കടലാസിന്റെ ഉപയോഗം കുറയ്ക്കേണ്ടത് അനിവാര്യമാണ്. ഓഫിസുകളിൽ ഡോക്യുമെന്റുകൾ തയാറാക്കുമ്പോൾ തെറ്റു വരാതെ ഇരിക്കാൻ സൂക്ഷ്മത പുലർത്തിയാൽ വീണ്ടും കടലാസ് പ്രിന്റ് ചെയ്യുന്നത് ഒഴിവാക്കാം.

 

പ്രിന്റ് ചെയ്യുന്നതിന് മുൻപ് കടലാസിലെ രേഖകളിൽ തെറ്റില്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം ട്വിറ്റിലൂടെ ആഹ്വാനം ചെയ്തു. കടലാസിന്റെ ഉപയോഗം കുറയ്ക്കാനായി ആവശ്യമായ രേഖകൾ കടലാസിൽ പ്രിന്റ് ചെയ്തു സൂക്ഷിക്കുന്നതിന് പകരം  ഡിജിറ്റലായി സൂക്ഷിക്കുക, പുനരുപയോഗിക്കാവുന്ന കടലാസുകൾ ഉപയോഗിക്കുക, കടലാസുകൾ പുനരുപയോഗത്തിനായി നിശ്ചിത ഇടങ്ങളിൽ നിക്ഷേപിക്കുക  തുടങ്ങിയ പരിഹാര മാർഗങ്ങളും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

 

കടലാസിന്റെ ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപെടുത്താനുള്ള അവസരം കൂടിയാണ് കടലാസ് രഹിത ദിനം. രാജ്യത്തെ കമ്പനികൾ, സ്ഥാപനങ്ങൾ, സ്‌കൂളുകൾ എന്നിവയ്ക്ക് കടലാസിന്റെ ഉപയോഗം കുറയ്ക്കാനുള്ള മാർഗങ്ങൾ തേടാനും സുസ്ഥിര ഭാവിക്കായി മികച്ച സംഭാവനകൾ നൽകാനും വേണ്ടിയാണ് കടലാസ് രഹിത ദിനം ആചരിക്കുന്നത്. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കടലാസ് ഉപയോഗം കുറയ്ക്കാൻ പൊതുജനങ്ങൾക്കിടയിൽ സമഗ്ര ബോധവൽക്കരണവും നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com