ADVERTISEMENT

മക്ക∙ ഹജിനായി സ്വകാര്യ ഗ്രൂപ്പുവഴി എത്തിയ തമിഴ്നാട് സ്വദേശി മക്ക മസ്ജിദുൽ ഹറമിൽ  അന്തരിച്ചു. ഗൂഡല്ലൂർ സ്വദേശി നെല്ലക്കോട്ട ബസാറിൽ ശംസു (67) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കോഴിക്കോട് നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട സ്വകാര്യ ഗ്രൂപ്പിൽ മലപ്പുറത്തുകാരിയായ ഭാര്യ മുത്തീബിയോടൊപ്പം ഹജ് നിർവഹിക്കാനെത്തിയതായിരുന്നു ഇദ്ദേഹം.

Read also: ലഹരി മരുന്ന് കടത്താൻ ശ്രമിച്ച സ്വദേശി പൗരന് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും...

തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ മക്കയിലെത്തി വിശ്രമത്തിന് ശേഷം മസ്ജിദുൽ ഹറമിലെത്തി ഉംറ കർമം പൂർത്തിയാകുന്നതിന് മുമ്പ് കുഴഞ്ഞു വീഴുകയും ഉടൻ മരിക്കുകയുമായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

English Summary : Indian who had reached Hajj died in Haram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com