ADVERTISEMENT

ദോഹ∙ രാജ്യത്തിന്റെ ദീർഘകാല ടൂറിസം നയങ്ങൾക്ക് കരുത്തു പകർന്ന് ഖത്തർ ടൂറിസത്തിന്റെ വേനൽക്കാല ക്യാംപെയ്ൻ. സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കുക മാത്രമല്ല ടൂറിസം മേഖലയുടെ സുസ്ഥിര വളർച്ചയ്ക്കും നിലവിൽ പുരോഗമിക്കുന്ന വേനൽക്കാല ക്യാംപെയ്ൻ കരുത്തേകുമെന്ന് ഖത്തർ ടൂറിസം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബെർതോൾഡ് ട്രെങ്കൽ പറഞ്ഞു.

 

ആകർഷകമായ സാംസ്‌കാരിക, കായിക, കുടുംബ-സൗഹൃദ വിനോദ പരിപാടികൾ, മികച്ച ഹോട്ടൽ പ്രമോഷനുകൾ എന്നിവയെല്ലാം സന്ദർശകരെ ആകർഷിക്കുന്നു. രാജ്യത്തേക്ക് എത്തുന്ന ഓരോ സന്ദർശകനും മികച്ച അനുഭവങ്ങൾ ഉറപ്പാക്കാൻ കഴിയുന്ന തരത്തിലുള്ള ക്യാംപെയ്ൻ ആണെന്നതിനാൽ വിനോദസഞ്ചാരികൾ  വേനൽക്കാലം ഖത്തറിൽ ചെലവിടാൻ തിരഞ്ഞെടുക്കുന്നുണ്ട്.

 

സന്ദർശകരുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ടൂറിസം മേഖലയുടെ സുസ്ഥിരമായ ഭാവിക്കും ഗുണകരമാകുന്നു. രാജ്യത്തെ വിവിധ ഹോട്ടലുകൾ ഡിസ്‌ക്കൗണ്ടുകളും സ്‌പെഷൽ ഓഫറുകളുമായി ആകർഷകമായ പാക്കേജാണ് സന്ദർശകർക്ക് നൽകുന്നത്.

 

2030നകം രാജ്യത്തിന്റെ ജിഡിപിയിലേക്ക് ടൂറിസം നൽകുന്ന സംഭാവന ഉയർത്തുക, 2030നകം പ്രതിവർഷം 60 ലക്ഷം സന്ദർശകരെ ആകർഷിക്കുക, ടൂറിസം മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾക്കും വേനൽക്കാല ക്യാംപെയ്ൻ പ്രേരക ശക്തിയായി മാറുകയാണ്. സമീപ വർഷങ്ങളിലായി രാജ്യത്തിന്റെ ടൂറിസം അടിസ്ഥാന സൗകര്യങ്ങളിൽ ഗണ്യമായ നിക്ഷേപമാണ് രാജ്യം നടത്തിയത്.

English Summary: Qatar Tourism campaign boosts long-term tourism strategy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com