ADVERTISEMENT

മസ്‌കത്ത്∙  മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ഇബ്രി പഠനകേന്ദ്രം പ്രവേശനോത്സവം ഇബ്രി വിമൻസ് ഹാളിൽ വർണാഭമായ പരിപാടിയോടെ നടന്നു. രഞ്ജു ശ്യാം  അധ്യക്ഷയായ ചടങ്ങിൽ മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ട്രഷറർ ശ്രീകുമാർ, സാമൂഹിക പ്രവർത്തകരായ ഇഖ്ബാൽ, റാഷിദ് ഒമർ മക്ക എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളെ ചിരിപ്പിച്ചും കളി പറഞ്ഞും പഠന ക്ലാസ് നയിച്ച മലയാളം മിഷൻ പ്രവർത്തക സമിതി അംഗം കൂടിയായിട്ടുള്ള സുധീർ മാസ്റ്ററുടെ അവതരണം ശ്രദ്ധേയമായി. 

 

ഇബ്രി ഇന്ത്യൻ സ്‌കൂളിൽ നിന്നും മലയാളത്തിനു ഉയർന്ന മാർക്ക് നേടിയ കുട്ടികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. ഇന്ത്യൻ സ്‌കൂൾ മലയാളം അധ്യാപിക ബീന, സാമൂഹ്യ പ്രവർത്തകർ, രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

ചടങ്ങിൽ മലയാളം മിഷൻ ഇബ്രി കോർഡിനേറ്റർ അനീഷ് സ്വാഗതവും ഷാജി ടി കെ നന്ദിയും രേഖപ്പെടുത്തി. വിപുലമായ പുസ്തക ശേഖരവുമായി ഒരുക്കിയ ഗ്രന്ഥപ്പുര പരിപാടിയുടെ മാറ്റ് കൂട്ടി. ഇക്ബാൽ രക്ഷാധികാരിയും അനീഷ് കോർഡിനേറ്ററും, സബ് കോർഡിനേറ്റർമാരായി ഷാജി, രഞ്ജു എന്നിവരും ഉൾപ്പെട്ട 19 അംഗ മേഖല കമ്മിറ്റിയെയും തിരഞ്ഞെടുത്തു. നിഷാദ്, ശ്യാം കുമാർ, സ്മൃതി, വിമിത ജിസ്‌ന, ആതിര, മോനി എന്നിവർ നേതൃത്വം നൽകി.

 

English Summary : The entrance festival of Malayalam Mission Ibri region was colorful

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com