ADVERTISEMENT

ദോഹ∙ തിരക്കൊഴിവാക്കാൻ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് യാത്രക്കാർ അൽപം നേരത്തെ എത്തണമെന്നും ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് പകരം ഇ-ഗേറ്റുകൾ ഉപയോഗിക്കണമെന്നും നിർദേശം.

മധ്യവേനൽ അവധി തുടങ്ങാൻ ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ അവധിയാഘോഷത്തിന് പോകുന്ന യാത്രക്കാരുടെ തിരക്കു കൂടും. തിരക്കൊഴിവാക്കാൻ യാത്രക്കാർ സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ വിമാനത്താവള പാസ്‌പോർട് വകുപ്പ് മേധാവി ലെഫ.കേണൽ അബ്ദുല്ല മുഹമ്മദ് അൽ ജാസ്മി വ്യക്തമാക്കി.

Also Read: കൂടുതൽ പ്രവാസി കുടുംബങ്ങൾ തിരിച്ചെത്തി; യുഎഇയിലെ സ്കൂളുകളിൽ പ്രവേശനത്തിനായി പ്രവാസികൾ നെട്ടോട്ടത്തിൽ

യാത്രക്കാരുടെ കൈവശം കാലാവധിയുള്ള പാസ്‌പോർട്, വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടാകണം. നിശ്ചിത മണിക്കൂറുകൾക്ക് മുൻപ് ഓൺലൈൻ ചെക്ക്-ഇൻ ചെയ്യാനും മറക്കേണ്ട. രാജ്യത്തിന് അകത്തേക്കും പുറത്തേക്കും പോകുന്നവർ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകളിലെ ഇ-ഗേറ്റുകൾ ഉപയോഗിച്ചാൽ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാം. സമയവും ലാഭിക്കാം.

English Summary: Officials advise travellers to arrive early at airport and use e gates.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com