ADVERTISEMENT

ദോഹ∙ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രവാസി പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഇക്കോ ഫെസ്റ്റിൽ ഡിപിഎസ് മൊണാർക്ക് സ്‌കൂൾ ജേതാക്കളായി. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടുക എന്ന പ്രമേയത്തിൽ ഗരാഫയിലെ പേളിങ് സീസൺ ഇന്റർനാഷനൽ സ്‌കൂളിൽ സംഘടിപ്പിച്ച സ്റ്റിൽ മോഡൽ പ്രദർശനത്തിൽ ഡിപിഎസ് മൊണാർക്ക് സ്‌കൂൾ ജേതാക്കളായി.

 

ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്‌കൂൾ രണ്ടാമതും എംഇഎസ് ഇന്ത്യൻ സ്‌കൂൾ മൂന്നാമതുമെത്തി. വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് 14 ടീമുകളിലായി 58 വിദ്യാർഥികളാണ്  സ്റ്റിൽ മോഡൽ പ്രദർശന മത്സരത്തിൽ പങ്കെടുത്തത്. ഗ്രീൻ സാലഡ് മേക്കിങ് മത്സരത്തിൽ റീമ റസാഖ് ഒന്നാമതെത്തി. രണ്ടാം സ്ഥാനം സാക്കി ജലീലും നസീമ  റസീഫ് മൂന്നാം സ്ഥാനവും നേടി. ചാലിയാർ ദോഹ മുഖ്യ രക്ഷാധികാരി ഷൗക്കത്തലി താജ് ഇക്കോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ് ചാലിയം അധ്യക്ഷത വഹിച്ചു.

 

ജനറൽ സെക്രട്ടറി സി.ടി സിദ്ദിഖ് ചെറുവാടി പരിസ്ഥിതി ദിന സന്ദേശം നൽകി.ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി മശ്ഹൂദ്  തിരുത്തിയാട്, സ്‌പോർട്‌സ് കമ്മിറ്റി ചെയർമാൻ സിദ്ദിഖ് വാഴക്കാട്, നൗഫൽ കട്ടയാട്ട്,  അബ്ദു റൗഫ് കൊണ്ടോട്ടി, റഷീദലി പോത്തുകല്ല്, സലിം റോസ് എടവണ്ണ, ബഷീർ തുവാരിക്കൽ, ഹമദ് മെഡിക്കൽ കോർപറേഷനിലെ ഗവേഷക ഡോ.പ്രതിഭ, ഐസിബിഎഫ് മുൻ പ്രസിഡന്റ് വിനോദ് നായർ, ജിബീഷ് വീര്യമ്പത്ത് എന്നിവർ പ്രസംഗിച്ചു.

 

ഇക്കോ ഫെസ്റ്റ് കോഓർഡിനേറ്റർമാരായ രതീഷ് കക്കോവ്, സാബിക് എടവണ്ണ വൈസ് പ്രസിഡന്റ് മാരായ രഘുനാഥ്, ലയിസ് കുനിയിൽ, ഷഫീഖ് താപ്പി, അബ്ദുൽ അസീസ്, സെക്രെട്ടറിമാരായ അബി ചുങ്കത്തറ, ജൈസൽ വാഴക്കാട്, ഫൈറോസ് പോത്തുകല്ല്, തൗസീഫ് കാവന്നൂർ, വനിതാ വിഭാഗം  പ്രസിഡന്റ് മുനീറ ബഷീർ, ജനറൽ സെക്രട്ടറി ഷഹാന ഇല്യാസ്,  ശാലീന, വൈസ് പ്രസിഡന്റ് മുഹ്‌സിന സമീൽ, ഹനീഫ ചാലിയം, അബ്ദുറഹിമാൻ മമ്പാട്, റഊഫ് ബേപ്പൂർ, അനിൽ മാത്തൂർ കടലുണ്ടി, ഉണ്ണിമോയിൻ കീഴുപറമ്പ്, അസീസ് പുറായിൽ ,റസാഖ് രാമനാട്ടുകര, അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com