ഉപഗ്രഹ ദൗത്യവുമായി വീണ്ടും യുഎഇ

uae-flag
ചിത്രം കടപ്പാട് : വാം.
SHARE

അബുദാബി∙ ഭൗമനിരീക്ഷണത്തിന് മേഖലയിലെ ഏറ്റവും ശക്തമായ ഇമേജിങ് ഉപഗ്രഹം 2024ൽ വിക്ഷേപിക്കാൻ യുഎഇ. ജലനിലവാരം, പരിസ്ഥിതി മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കുകയും കാർഷിക വികസനത്തിന് സഹായിക്കും വിധം വിവരങ്ങളും ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിച്ച് ഭൂമിയിലേക്ക് അയയ്ക്കുകയുമായാണ് ഉപഗ്രഹത്തിന്റെ ദൗത്യം.

പരിസ്ഥിതി തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ബഹിരാകാശ മേഖലയുടെ പങ്ക് ശക്തിപ്പെടുത്തി പ്രകൃതിയെയും വിഭവങ്ങളെയും സംരക്ഷിക്കുകയാണ് ലക്ഷ്യം. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പേരിലുള്ള (എംബിസെഡ്–സാറ്റ്) ഉപഗ്രഹത്തിന്റെ അന്തിമ മിനുക്കുപണിയിലാണ് ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ.

ഉപഗ്രഹത്തിന് 800 കിലോ ഭാരമുണ്ടാകും.

പൂർണമായും തദ്ദേശീയമായി നിർമിക്കുന്ന ഉപഗ്രഹം സ്പേസ് വ്യവസായത്തെ പിന്തുണയ്ക്കുമെന്ന് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടർ ജനറൽ സാലിം അൽ മർറി പറഞ്ഞു. സ്വകാര്യ സംരംഭകരുമായി സഹകരിച്ചാണ് പദ്ധതി. 2018ൽ വിക്ഷേപിച്ച ഖലീഫ സാറ്റിനേക്കാൾ മൂന്നിരട്ടി ശക്തമാണ് എംബിസെ‍ഡ് സാറ്റ്. 

നിലവിൽ ബഹിരാകാശ കേന്ദ്രം ചെയ്യുന്നതിനെക്കാൾ 10 മടങ്ങ് കൂടുതൽ ചിത്രങ്ങൾ എടുക്കാൻ പുതിയ സ്വയം നിയന്ത്രിത ഉപഗ്രഹത്തിന് ശേഷിയുണ്ടാകും.

ഡൗൺലിങ്ക് ഡേറ്റാ ട്രാൻസ്മിഷൻ വേഗം മൂന്നിരട്ടിയാകും. സൗരോർജത്തിൽ യുഎഇയിൽ നിർമിച്ച അലൂമിനിയമാണ് ഉപഗ്രഹത്തിൽ ഉപയോഗിക്കുക. എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം, ഗൾഫ് എക്സ്ട്രുഷൻസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇത് വികസിപ്പിച്ചത്. ദക്ഷിണ കൊറിയയുടെ സഹായത്തോടെ സ്വദേശികൾ നിർമിച്ച ദുബായ് സാറ്റ്-1, ദുബായ് സാറ്റ്-2 എന്നിവയായിരുന്നു യുഎഇയിലെ ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ.

English Summary: UAE to launch region's most powerful imaging satellite in 2024.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS