മക്കയിലും മദീനയിലുമുള്ള തീർഥാടകരെ സന്ദർശിച്ച് സൗദിയിലെ ഇന്ത്യൻ സ്ഥാനപതി

ambassador-in-mecca
SHARE

മക്ക∙ സൗദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ.സുഹൈൽ അജാസ് ഖാൻ മക്കയിലും മദീനയിലുമുള്ള ഹജ് തീർഥാടകരെ സന്ദർശിച്ചു. ഇന്ത്യൻ ഹജ് മിഷൻ ഒരുക്കിയ ആശുപത്രികളിലും സന്ദർശനം നടത്തി. തീർഥാടകർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

Read Also: വാരാന്ത്യത്തിൽ വരാനിരിക്കുന്നത് 30 ഡിഗ്രി ചൂട്, ജൂൺ ആദ്യവാരം തന്നെ ബ്രിട്ടണിൽ താപ മുന്നറിയിപ്പ്...

ഇന്ത്യയിൽ നിന്നെത്തിയ ഹജ് തീർഥാടകരുടെ വിവരങ്ങൾ അന്വേഷിക്കാനും അവർക്കുള്ള സേവനങ്ങൾ വിലയിരുത്താനുമാണ് സ്ഥാനപതി തീർഥാടകരുടെ താമസ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്. മക്കയിലും മദീനയിലുമുള്ള കെട്ടിടങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹം സൗകര്യങ്ങൾ വിലയിരുത്തുകയും തീർഥാടകരുമായി സംവദിക്കുകയും ചെയ്തു.

ഡോക്ടർമാരുമായി തീർഥാടകരുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. 90 ബെഡുകൾ ഉള്ള 3 ആശുപത്രികളും 15 ഡിസ്പൻസറികളുമാണ് മക്കയിൽ ഇന്ത്യൻ ഹജ് മിഷൻ സജ്ജീകരിച്ചിരിക്കുന്നത്. ബസ് പോയിന്റുകളിൽ സന്ദർശനം നടത്തി തീർഥാടകരുടെ യാത്രാ സൗകര്യങ്ങളും വിലയിരുത്തി. ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഹജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ തുടങ്ങിയവരും  ഉണ്ടായിരുന്നു.

English Summary:  Indian ambassador visited Madina and Makkah and reviewed the arrangements by Indian Hajj Mission

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS