മലയാളം മിഷൻ നിസ്‌വയിൽ സുഗതാഞ്ജലി സംഘടിപ്പിച്ചു

malayalam-mission-oman
SHARE

മസ്‌കത്ത്∙ പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചർക്ക് ആദരവ് അറിയിച്ചു കൊണ്ട് സുഗതാഞ്ജലി എന്ന പരിപാടി നിസ്‌വ ലുലു ഹൈപ്പർ മാർക്കറ്റിൽ വെച്ച് മലയാളം മിഷൻ ഒമാൻ നിസ്‌വ മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

Read Also: ലഹരികടത്ത് തടയാൻ ആന്‍റി നാർക്കോട്ടിക് കൗൺസിലുമായി ദുബായ്; ഷെയ്ഖ് സെയ്ഫ് അധ്യക്ഷനാകും...

ഇതിന്റെ ഭാഗമായി മലയാളം മിഷൻ കുട്ടികൾക്കായി വൈലോപ്പിളളി ശ്രീധര മേനോന്റെ കവിതകളെ ഉൾപ്പെടുത്തികൊണ്ടുള്ള കവിതാലാപന മത്സരം സംഘടിപ്പിച്ചു. നിരവധി കുട്ടികളും രക്ഷിതാക്കളും ഭാഷാ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. മലായാളം മിഷൻ ഒമാൻ പ്രവർത്തക സമിതി സെക്രട്ടറി അനു ചന്ദ്രൻ മലയാളം മിഷന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. 

ജോയന്റ് സെക്രട്ടറി അനുപമ ടീച്ചർ ആശംസകൾ നേർന്നു. മലയാളം മിഷൻ   ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. ആൻസി ടീച്ചർ, ട്യൂണാ രാജേഷ്, ഷാനവാസ് മാസ്റ്റർ, രജനി അരുൺ, മനിതാ റിജോ, ജിഷി ശ്രീനിവാസൻ, റൂണാ ഷെറീഫ്, രാജശ്രി ശശികുമാർ, ലിന്റ സിറിയക്, ജിൽസ കിരൺ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നിസ്‌വ മേഖലാ കോർഡിനേറ്റർ വിജീഷ് സ്വാഗതവും മേഖലാ അംഗം സിജോ പാപ്പച്ചൻ നന്ദിയും പറഞ്ഞു.

English Summary: Malayalam mission conducted sugathanjali in Niswa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA