ADVERTISEMENT

മനാമ∙ ഇന്ത്യൻ സ്‌കൂൾ നാലും അഞ്ചും ഗ്രേഡ് ഉൾപ്പെടുന്ന പ്രൈമറി വിഭാഗം വിദ്യാർത്ഥികളെ ആദരിച്ചു. 2022-2023 അധ്യയന വർഷത്തേക്കുള്ള  അക്കാദമിക് അവാർഡ് ദാന ചടങ്ങിലായിരുന്നു ആദരം. ഇസ  ടൗൺ കാമ്പസിൽ നടന്ന പരിപാടിയിൽ നാലും അഞ്ചും ക്ലാസുകളിൽ മികവ് പുലർത്തിയ  278 വിദ്യാർത്ഥികൾക്ക് ഏ വൺ  സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.  

മുഖ്യാതിഥി ദിലീപ് ജോർജ് (സി.ഇ.ഒ ഫൗലത്ത് ഹോൾഡിംഗ്) , സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ,  സെക്രട്ടറി സജി ആന്റണി,  വൈസ് ചെയർമാൻ ജയഫർ മൈദാനി, ഇ.സി അംഗം ബിനു മണ്ണിൽ വറുഗീസ്, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ്  നടരാജൻ അധ്യക്ഷ പ്രസംഗം നടത്തി. പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി സ്വാഗതവും സെക്രട്ടറി സജി ആന്റണി നന്ദിയും പറഞ്ഞു. പ്രിൻസ് നടരാജൻ മുഖ്യാതിഥിക്ക് മെമന്റോ സമ്മാനിച്ചു. വിശുദ്ധ ഖുർആൻ പാരായണവും സ്‌കൂൾ പ്രാർത്ഥനയും വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com