പള്ളിയില്‍ പ്രാർഥിച്ചുകൊണ്ടിരുന്ന യുവാവിനെ വെടിവച്ചു കൊന്ന കേസ്; പ്രതിയുടെ വധശിക്ഷ നടപ്പാക്കി സൗദി
Mail This Article
റിയാദ്∙ പള്ളിയില്‍ പ്രാർഥിക്കുകയായിരുന്ന യുവാവിനെ വെടിവച്ചു കൊന്ന കേസില്‍ പൗരന്റെ വധശിക്ഷ നടപ്പാക്കി. ആബിദ് ബിന്‍ മസ്ഊദ് ബിന്‍ ഹസന്‍ അല്‍ ഖഹ്‍താനി എന്ന സൗദി പൗരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.
Read Also: ബഹിരാകാശ പരീക്ഷണ ദൗത്യം: അൽ നെയാദി ആരോഗ്യവാന്‍...
പള്ളിയില്‍ നമസ്‍കരിക്കുകയായിരുന്ന അലി ബിന്‍ മുഹമ്മദ് ബിന്‍ ദാഫിര്‍ അല്ർ ഖഹ്‍താനി എന്ന സൗദി പൗരനെയാണ് ഇയാള്‍ വെടിവച്ചു കൊന്നത്. കേസില്‍ വിചാരണക്കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും പിന്നീട് മേല്‍ക്കോടതികള്‍ ശിക്ഷ ശരിവെയ്ക്കുകയും ചെയ്‍തു.
കേസിലെ നടപടികളെല്ലാം പൂര്‍ത്തിയായതോടെ ശിക്ഷ നടപ്പാക്കാന്‍ സൗദി ഭരണാധികാരിയുടെ ഉത്തരവ് ലഭിച്ചതോടെയാണ് കഴിഞ്ഞ ദിവസം അസീര്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
English Summary: Saudi executes citizen for killing a young man praying in a mosque