മൊബൈലിൽ നോക്കി വാഹനം ഓടിക്കുന്നവരെ കുടുക്കാൻ അബുദാബി

man-looking-mobile-phone-while-driving
Representative Image. Photo credit :Dusan Petkovic/ Shutterstock.com
SHARE

അബുദാബി ∙ വാഹനമോടിക്കുമ്പോൾ ഓൺലൈൻ ആകുന്ന ഡ്രൈവർമാരെ പിടിക്കാൻ അബുദാബി പൊലീസ്. സമൂഹ മാധ്യമങ്ങൾ കണ്ടും വിഡിയോ പകർത്തിയും വാഹനമോടിക്കുന്നവരാണ് പിടിയിലാകുക. അതിവേഗ ട്രാക്കിൽ പോലും മൊബൈൽ നോക്കി ഡ്രൈവ് ചെയ്യുന്നവർ പൊലീസിന്റെ നിരീക്ഷണ ക്യാമറകളിൽ കുടുങ്ങിയിട്ടുണ്ട്.

അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്. തലസ്ഥാനത്തെ വാഹനാപകടങ്ങളിൽ കൂടുതലും ഡ്രൈവർമാരുടെ മൊബൈൽ ഉപയോഗം കാരണമാണെന്ന് പൊലീസ് പറഞ്ഞു. വാഹനമോടിക്കുമ്പോൾ ഉറങ്ങിപ്പോകുന്നതിന് തുല്യമാണ് മൊബൈൽ ഫോണിൽ നോക്കിയുള്ള ഡ്രൈവിങ്ങെന്നും പൊലീസ് പറഞ്ഞു.

ശിക്ഷ അറിയണം ‘ഓൺലൈൻ ഡ്രൈവർമാർ’ പിടിക്കപ്പെട്ടാൽ 800 ദിർഹം പിഴയും ലൈസൻസിൽ 4 ബ്ലാക്ക് മാർക്കും ലഭിക്കും. ട്രാഫിക് വിഭാഗത്തിന്റെ കണക്കിൽ കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ മാത്രം 1.05 ലക്ഷം ട്രാഫിക് നിയമ ലംഘനങ്ങളാണ് പിടികൂടിയത്. കാൽനടയാത്രാ സിഗ്നൽ മറികടന്നു പോകുന്ന വാഹനങ്ങളും വർധിക്കുകയാണ്.

ഇവർക്ക് 500 ദിർഹവും 6 ബ്ലാക്ക് മാർക്കുമാണ് ശിക്ഷ. ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കാൻ തിയറ്ററുകൾ, പൊതുഗതാഗത വാഹനങ്ങളിലെ സ്ക്രീനുകൾ, ഇന്ധന സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ വിഡിയോകൾ പ്രദർശിപ്പിക്കും..

English Summary:  Abu Dhabi police to catch drivers who go online while driving

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS