കഅബയുടെ മൂടുപടമായ കിസ്​വയുടെ താഴത്തെ ഭാഗം ഉയർത്തി

kiswa
SHARE

മക്ക∙ കഅബയുടെ മൂടുപടമായ കിസ്​വയുടെ താഴത്തെ ഭാഗം ഉയർത്തി.  അടിയിൽ നിന്ന് 3 മീറ്റർ ഉയരത്തിലാണ് ഉയർത്തിയത്.  ഹജിന് മുന്നോടിയായുള്ള പതിവ് ചടങ്ങുകൾ പ്രകാരമാണ് ഉയർത്തിയതെന്ന് മക്ക, മദീന പള്ളികളുടെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം അറിയിച്ചു.

Read Also: ചരിത്രമെഴുതി ഹനാൻ; സൗദിയിൽ സ്‌പോർട്‌സ് ക്ലബ്ബ് അധ്യക്ഷയാകുന്ന ആദ്യ വനിത...

കോവിഡ് മഹാമാരിക്ക് ശേഷം തീർഥാടകരെ സ്വീകരിക്കുന്നതിനും സേവിക്കുന്നതിനുമുള്ള ഏറ്റവും വലിയ പ്രവർത്തനമാണ് ഇരു ഹറം ഓഫീസ് നടത്തുന്നതെന്ന് ഹറം ഓഫീസ് മേധാവി ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് പറഞ്ഞു. മക്കയിലെ ഹറം പള്ളിയുടെ എല്ലാ നിലകളും ഭാഗങ്ങളും തീർഥാടകരുടെ സേവനത്തിനായി ഒരുക്കിയിട്ടുണ്ട്.  തീർഥാടകർ നിയമപരമായ എല്ലാ സുരക്ഷാ നടപടികളും പാലിക്കണമെന്നും അധികൃതരുമായി സഹകരിക്കണമെന്നും അൽ സുദൈസ് പറഞ്ഞു.

English Summary : The lower part of the Kiswa, the covering of the Kaaba, was raised

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS