ADVERTISEMENT

റിയാദ്∙ സൗദിയിൽ വ്യാപാര മേഖലയിലെ വില്‍പന ഔട്ട്‌ലെറ്റുകളിൽ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയ മന്ത്രാലയം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാവകാശം അനുവദിച്ചിരുന്നു. ഇന്നലെ സമയപരിധി അവസാനിച്ചതോടെയാണ് പുതിയ വ്യവസ്ഥ പ്രാബല്യത്തിലായത്. 

Read also: ആരോഗ്യത്തോടെ ഹജ്; വ്യായാമം വേണം, ഭക്ഷണം ശ്രദ്ധിക്കണം...

സുരക്ഷാ ഉപകരണങ്ങള്‍, എലിവേറ്ററുകള്‍, ലിഫ്റ്റുകള്‍, ബെല്‍റ്റുകള്‍, കൃത്രിമ ടര്‍ഫ്, നീന്തല്‍ക്കുളം സാമഗ്രികള്‍,  ജലശുദ്ധീകരണ ഉപകരണങ്ങളും നാവിഗേഷന്‍ ഉപകരണങ്ങളും, കാറ്ററിങ് ഉപകരണങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, എയര്‍ഗണ്‍, വേട്ടയാടല്‍, യാത്രാ സാധനങ്ങള്‍ വില്‍ക്കുന്ന, പാക്കിങ് ഉപകരണങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകളിൽ 70 ശതമാനം സൗദിവത്കരണം നടപ്പാക്കണമെന്നായിരുന്നു മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്.

ബ്രാഞ്ച് മാനേജര്‍, സൂപ്പര്‍വൈസര്‍, കാഷ്യര്‍, കസ്റ്റമര്‍ അക്കൗണ്ടന്റ്, കസ്റ്റമര്‍ സര്‍വീസ് എന്നിങ്ങനെ ഏറ്റവും പ്രമുഖമായ പ്രഫഷനുകളാണ് സൗദിവത്കരണ പരിധിയിലുള്ളത്. ഈ മേഖലയില്‍ നിരവധി മലയാളികളുൾപ്പെടെ വിദേശികള്‍ ജോലി ചെയ്തിരുന്നു. ഇവരിൽ വലിയൊരു വിഭാഗത്തിന് തൊഴിൽ നഷ്ടമാകുകയും പ്രതിസന്ധിയിലാകുകയും ചെയ്യും.

വാഹനങ്ങളുടെ സാങ്കേതിക പരിശോധന കേന്ദ്രങ്ങളിലെ സൈറ്റ് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ക്വാളിറ്റി മാനേജര്‍, ഫിനാന്‍ഷ്യല്‍ സൂപ്പര്‍വൈസര്‍, സൈറ്റ് സൂപ്പര്‍വൈസര്‍, ട്രാക്ക് ഹെഡ്, എക്‌സാമിനേഷന്‍ ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് എക്‌സാമിനേഷന്‍ ടെക്‌നീഷ്യന്‍, മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി എന്നീ തൊഴിലുകളും സൗദിവത്കരണ പരിധിയിൽ വന്നിട്ടുണ്ട്. ഈ പ്രഫഷനുകളില്‍ 50 ശതമാനം സൗദികളായിരിക്കണമെന്ന വ്യവസ്ഥയാണ് ഇന്ന് നിലവില്‍ വന്നത്.

English Summary: In Saudi Arabia, indigenization in the business sector; Non-residents including Malayalis lost their jobs

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com