ADVERTISEMENT

ദുബായ്∙ ഭൂമിയിലെ മാലാഖമാർക്ക് ആദരവുമായി ഏയ്ഞ്ചൽ അവാർഡ് സീസൺ 3ന് ഇന്നു തുടക്കം. എത്ര കടുത്ത സാഹചര്യത്തിലും  കർമ്മനിരതരാകുന്ന നഴ്സുമാരെ ആദരിക്കുന്ന അവാർഡിന്റെ പുതിയ പതിപ്പിലേക്ക് ഇന്നു മുതൽ ജൂലൈ 7വരെ നാമനിർദേശം നൽകാം.

 

നിസ്വാർത്ഥ സേവനം നൽകിയ പ്രിയപ്പെട്ട നഴ്സുമാർക്കുള്ള സ്നേഹോപകാരം കൂടിയാകും നാമനിർദേശം. 15 പേരാണ് ഗ്രാൻഡ് ഫിനാലെയിൽ എത്തുക.  3 പേർക്ക് ഏയ്ഞ്ചൽ പട്ടം നൽകും. ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്ന അവാർഡിൽ ഗൃഹോപകരണ നിർമാതാക്കളായ നിക്കായിയും ഫെഡറൽ ബാങ്കും മുഖ്യ സ്പോൺസർമാരാകും.

 

മലയാള മനോരമയും മനോരമ ഓൺലൈനുമാണ് മീഡിയ പങ്കാളികൾ. രണ്ടു വർഷം കൂടുമ്പോൾ നൽകുന്ന അവാർഡ് 2019ൽ ആണ് തുടങ്ങിയത്. നഴ്സിങ് സമൂഹത്തെ ആദരിക്കാൻ യുഎഇയിൽ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത്. റേഡിയോ പങ്കാളികളായ ഹിറ്റ് എഫ്എം (മലയാളം), ടാഗ് എഫ്എം (ഫിലിപ്പീൻസ്), സിറ്റി എഫ്.എം (ഹിന്ദി) എന്നീ സ്റ്റേഷനുകളിലൂടെ ജനകീയ പങ്കാളിത്തത്തോടെയാണ് തിരഞ്ഞെടുപ്പ്.

 

കാഷ് അവാർഡും ഫലകവും സമ്മാനമായി ലഭിക്കും. ഡയമണ്ട് ആഭരണങ്ങൾ, ഗൃഹോപകരണങ്ങൾ, വിമാന ടിക്കറ്റുകൾ ഉൾപ്പെടെ വേറെയും സമ്മാനങ്ങളുണ്ട്. മത്സാരാർഥികളെ നാമനിർദേശം ചെയ്യുന്നവർക്കും സമ്മാനമുണ്ട്. കോറൽ പെർഫ്യൂംസ്, ഭീമ ജ്വല്ലേഴ്സ്, ചിക്കിങ്, റീമ സ്പൈസസ്, അൽ മദല്ലാ ഹെൽത്ത് കെയർ മാനേജ്മെന്റ്, ഹോട്പായ്ക്ക്, അപാർ ട്രാവൽസ്, ഖലീജ് ടൈംസ്, ദി ഫിലിപ്പിനോ ടൈംസ്, ഡെയ്‌ലി ഹണ്ട്, ട്വന്റിഫോർ ന്യൂസ്, ഫ്ലവേഴ്സ് ചാനൽ എന്നിവരും അവാർഡിൽ പങ്കാളികളാണ്. കൂടുതൽ വിവരങ്ങൾക്ക് www.angelawardsuae.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com