ADVERTISEMENT

ദുബായ്∙ പുതിയ മാറ്റങ്ങളോടെയുള്ള എമിറേറ്റ്സ് ഐഡിയിലേക്കു മാറാൻ ഓൺലൈനായി വിവരങ്ങൾ നൽകാമെന്നു ദുബായ് കോടതി. കോടതി നടപടികൾ വേഗത്തിലാക്കാൻ ഇത് സഹായിക്കും.

 

https://icp.gov.ae/service/@UAEICP എന്ന ലിങ്ക് വഴിയാണ് വിവരങ്ങൾ ചേർക്കേണ്ടത്. എമിറേറ്റ്സ് ഐഡിയുടെ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ഐഡിയുടെ മുകളിൽ ഇടതു ഭാഗത്താണ് ചിത്രം. വലതു വശത്ത് റസിഡന്റിന്റെ വിവരങ്ങൾ അറിയാൻ ക്യുആർ കോഡ്.

 

ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് കാർഡിനു താഴെ ഇടതുഭാഗത്തായി രേഖപ്പെടുത്തും. ഐഡിയുടെ പുതുക്കൽ തുകയിലും വർധനയുണ്ട്. 370 ദിർഹമാണ് എമിറേറ്റ്സ് ഐഡിയുടെ ചാർജ്.

English Summary: Dubai Courts calls on UAE residents to update Emirates ID details.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com