ADVERTISEMENT

ദോഹ ∙ മേയിൽ തൊഴിൽ മന്ത്രാലയത്തിന് ലഭിച്ചത് 2,566 തൊഴിൽ പരാതികൾ. അംഗീകാരം നൽകിയത് പുതിയ 31,483 തൊഴിൽ നിയമനങ്ങൾക്കും. മന്ത്രാലയത്തിന്റെ പ്രതിമാസ ബുള്ളറ്റിനിലാണ് തൊഴിൽ പരാതികളുടെയും പുതിയ നിയമനങ്ങളുടെയും കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്.

 

ജോലി ചെയ്യുന്ന കമ്പനികൾക്കെതിരെ തൊഴിലാളികളിൽ നിന്ന് 2,566 പരാതികളാണ്  ലഭിച്ചത്. ഇതിൽ 578 എണ്ണം ഒത്തുതീർപ്പാക്കി. 13 എണ്ണം തൊഴിൽ തർക്ക പരിഹാര കമ്മിറ്റിക്ക് കൈമാറി. 1,976 പരാതികൾ പരിഹാര നടപടികളിലാണ്. ഗാർഹിക തൊഴിലാളികളിൽ നിന്ന് ലഭിച്ച 64 പരാതികളിൽ  22 എണ്ണവും പരിഹരിച്ചു. 41 എണ്ണം നടപടികളിലാണ്. ഒരെണ്ണം തൊഴിൽ തർക്ക പരിഹാര സമിതിക്കും കൈമാറി.

 

തൊഴിൽ തർക്ക പരിഹാര സമിതിക്ക് കഴിഞ്ഞ മാസം മാത്രം 13 പരാതികളാണ് ലഭിച്ചത്. സമിതിക്ക് ഇതുവരെ ലഭിച്ച പരാതികളിൽ 649 എണ്ണത്തിൽ തീരുമാനമെടുത്തു. 1,341 എണ്ണം അന്തിമ തീരുമാനത്തിനുള്ള നടപടികളിലുമാണ്. അതേസമയം ലേബർ റിലേഷൻസ് വകുപ്പിന് പൊതുജനങ്ങളിൽ നിന്ന് ലഭിച്ച 138 പരാതികളും പരിഹരിച്ചു. 

31,483 നിയമനങ്ങൾക്ക് അംഗീകാരം

പുതിയ റിക്രൂട്മെന്റുകൾക്കായി 32,438 അപേക്ഷകളാണ് ലഭിച്ചത്. അവയിൽ 31,483 എണ്ണത്തിന് അംഗീകാരം നൽകുകയും 955 എണ്ണം വിവിധ കാരണങ്ങളാൽ നിരസിക്കുകയും ചെയ്തു. 

ജോലി മാറ്റത്തിനായി 4,175 അപേക്ഷകൾ ലഭിച്ചതിൽ 4,137 എണ്ണത്തിന് അംഗീകാരം നൽകി. 38 എണ്ണം നിരസിച്ചു. വർക്ക് പെർമിറ്റിനായി 1,490 അപേക്ഷകൾ ലഭിച്ചതിൽ 1,084 എണ്ണവും പെർമിറ്റ് പുതുക്കലിനും 86 എണ്ണം പുതിയ പെർമിറ്റുകൾക്കും 320 എണ്ണം പെർമിറ്റ് റദ്ദാക്കുന്നതിനുമാണ്.

ചട്ടലംഘനം നടത്തിയത് 64 കമ്പനികൾ

ലേബർ റിക്രൂട്മെന്റ് ഓഫിസുകളിൽ കഴിഞ്ഞ മാസവും സമഗ്രപരിശോധന നടത്തി 5 ലംഘനങ്ങൾ കണ്ടെത്തി.  കമ്പനികൾ തൊഴിൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്നറിയാൻ രാജ്യത്തുടനീളം ലേബർ ഇൻസ്‌പെക്‌ഷൻ വകുപ്പ് നടത്തിയത് 3,857 സന്ദർശനങ്ങളാണ്. 64 കമ്പനികൾ ചട്ടലംഘനം നടത്തിയതായി കണ്ടെത്തി. 613 കമ്പനികൾക്ക് താക്കീതും നൽകി.

English Summary: Labour ministry received 32438 new recruitment applications and about 2566 complaints in May

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com