ADVERTISEMENT

അബുദാബി  ∙  ലോകത്തിലെ ഏറ്റവും വലിയ വേവ് പൂൾ വർഷാവസാനത്തോടെ അബുദാബിയിലെ ഹുദൈരിയാത്തിൽ തുറക്കും. സർഫ് അബുദാബി എന്നു പേരിട്ട പദ്ധതിയിലാണ് കടൽ തിരകൾക്കു സമാനമായി കൃത്രിമ തിരമാല സൃഷ്ടിച്ച് വേവ് പൂൾ ഒരുക്കുന്നത്.

തുടക്കക്കാർ മുതൽ പരിചയ സമ്പന്നരായ സർഫർമാർ വരെ എല്ലാവരേയും ലക്ഷ്യം വച്ചുള്ള ഈ സൗകര്യം ഭാവിയിൽ പ്രധാന രാജ്യാന്തര പരിപാടികൾക്കും ആതിഥേയത്വം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകോത്തര താമസ, കായിക, വിനോദ കേന്ദ്രമായി 5.1 കോടി ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന വെലോഡ്രോം അബുദാബിയുടെ ഭാഗമായാണ് സർഫ് അബുദാബി പ്രഖ്യാപിച്ചത്.

220 കി.മീ നീളത്തിൽ ദ്വീപിൽ ലോകോത്തര  സൈക്ലിങ് ട്രാക്കും ഇവിടെ സജ്ജമാക്കും. സർഫ് അബുദാബി, വെലോഡ്രോം അബുദാബി എന്നിവയ്‌ക്കു പുറമെ ട്രെയിൽ എക്‌സ്, ബൈക്ക് പാർക്ക്, 321 സ്‌പോർട്‌സ് സാഹസിക കായിക പ്രേമികളെ ആകർഷിക്കുന്ന ഒട്ടേറെ വിനോദങ്ങളും ഹുദൈരിയാത്ത് ദ്വീപിലുണ്ട്. ഏറ്റവും വലിയ അർബൻ പാർക്ക്, എലിവേറ്റഡ് സൈക്ലിങ് ട്രാക്ക്, കണ്ടൽക്കാടുകൾ, ഒരു ഇക്കോ ഫാമിങ് എന്നിവയാണ് മറ്റു ആകർഷണങ്ങൾ.

English Summary: Abu Dhabi builds the world's largest wave pool.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com