ADVERTISEMENT

ദോഹ∙ വിഷരഹിത പച്ചക്കറിക്ക് പ്രോത്സാഹനമേകി വീടുകളിൽ  അടുക്കളത്തോട്ടമൊരുക്കിയ വനിതകൾക്ക് നടുമുറ്റത്തിന്റെ ആദരം. നുഐജയിൽ 'ഫാർമറൈറ്റ്' പരിപാടിയിലാണ് ആദരം. പരിപാടി ഐസിബി എഫ് ട്രഷറർ കുൽദീപ് കൗർ ഉദ്ഘാടനം ചെയ്തു.

 

നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി അധ്യക്ഷത വഹിച്ചു. കർഷക ഗവേഷക അങ്കിത റായ് ചോസ്‌കി മുഖ്യപ്രഭാഷണം നടത്തി. ഗ്രീൻ ഖത്തർ എക്‌സിക്യൂട്ടീവ് അംഗം സജ്‌ന കരുവാട്ടിൽ, നമ്മുടെ അടുക്കളത്തോട്ടം ദോഹ പ്രതിനിധി സ്മിത ജോയ്, മലബാർ അടുക്കള അഡ്മിൻ ഷഹാന ഇല്യാസ്, കർഷക നജ്മ നസീർ കേച്ചേരി എന്നിവർ മുഖ്യാതിഥികളായി.

 

നടുമുറ്റം വിവിധ ഏരിയ പ്രവർത്തകരായ സൗമ്യ, റഹീന സമദ്, ഹസ്‌ന ഹമീദ്, വാഹിദ നസീർ, ജൗഹറ ഷറഫ്, ആയിഷ, മഅ്‌സൂമ, അസ്മ, റസിയ മൻസൂർ, ഖദീജാബി നൗഷാദ്, സഫിയ, സജ്‌ന ഖാലിദ്, ഉ മ്മുകുൽസു, വിപിന, റിനിഷ, മുഹ്‌സിന സൽമാൻ, ഫരീദ സാദിഖ്, മുന്നി രാജ, ഫൗസിയ നിയാസ്, അർഫാന, മോന അലീമ, സുനീറ, സുമയ്യ എന്നിവരെയാണ് ആദരിച്ചത്. നടുമുറ്റം  ജനറൽ സെക്രട്ടറി മുഫീദ അഹദ് പ്രോഗ്രാം കൺവീനർ വാഹിദ നസീർ എന്നിവർ പ്രസംഗിച്ചു.

 

സന നസീം പരിപാടി നിയന്ത്രിച്ചു. നടുമുറ്റം സെക്രട്ടേറിയറ്റ് അംഗങ്ങളായ ഫാത്തിമ തസ്‌നീം, സകീന അബ്ദുല്ല, റുബീന മുഹമ്മദ് കുഞ്ഞി , വാഹിദ സുബി കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലത കൃഷ്ണ, നജ്‌ല നജീബ് തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com