ADVERTISEMENT

ദോഹ∙ രാജ്യാന്തര യോഗ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസി അപ്പെക്‌സ് സംഘടനയായ ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ (ഐഎസ്‌സി) സംഘടിപ്പിച്ച യോഗ സെഷൻ ശ്രദ്ധേയമായി.

 

അൽ അറബി സ്‌റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് ആ​​ഞ്ജലീന പ്രേമലത, ഐഎസ്‌സി പ്രസിഡന്റ് ഇ.പി.അബ്ദുൽറഹ്‌മാൻ, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ, എംബസി ഉദ്യോഗസ്ഥർ, ഇന്ത്യൻ പ്രവാസി സംഘടനാ പ്രതിനിധികൾ, സ്‌കൂൾ വിദ്യാർത്ഥികൾ തുടങ്ങി  250 പേർ പങ്കെടുത്തു.

 

യോഗ സെഷന് പുറമെ വനിതകളുടെ മ്യൂസിക്കൽ യോഗ, കിഡ്‌സ് മ്യൂസിക്കൽ യോഗ, ഇന്ത്യയുടെ തനത് ആയോധന കലകളായ കളരി പയറ്റ്, സിലംബം എന്നിവയും അരങ്ങേറി. വസുധൈവ കുടുംബകം എന്ന പ്രമേയത്തിലാണ് രാജ്യാന്തര യോഗ ദിനാചരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com