ADVERTISEMENT

ജിദ്ദ: വ്യോമയാന മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി സൗദി. ആദ്യമായി എയർ ടാക്‌സി പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി നിയോമും വോളോകോപ്റ്റർ കമ്പനിയും അറിയിച്ചു.

 

നിയോം കമ്പനിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും വോളോകോപ്റ്റർ കമ്പനിയും തമ്മിലുള്ള 18 മാസം നീണ്ട സഹകരണത്തിനു ശേഷം നടത്തിയ പരീക്ഷണം ഒരാഴ്ച നീണ്ടുനിന്നു. പ്രത്യേക ലൈസൻസ് നേടിയാണ് എയർ ടാക്‌സി പരീക്ഷിച്ചത്. 

 

ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് (ഇ-വിറ്റോൾ) ആണ് എയർ ടാക്‌സി സേവനത്തിന് പ്രയോജനപ്പടുത്തുന്നത്. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിങ്‌ വാഹനങ്ങളുടെ സുരക്ഷിത പരീക്ഷണ പറക്കലിന്റെ വിജയം സൗദി വ്യോമയാന മേഖലയുടെ പ്രയാണത്തിലെ  സുപ്രധാന വഴിത്തിരിവാക്കും.

English Summary: NEOM announces success of first air taxi test flights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com