ADVERTISEMENT

ദുബായ്∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ നൂതന 'ടാർഗെറ്റിങ് സെക്യൂരിറ്റി സിസ്റ്റം' വഴി അടുത്തിടെ ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്ത് നിന്ന് വന്ന യാത്രക്കാരനിൽ നിന്ന് 3.2 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി.

 

എയർപോർട്ട് സ്‌കാനിങ് ഉപകരണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അരയിൽ ധരിച്ചിരിക്കുന്ന ലോഹമല്ലാത്ത ബെൽറ്റിൽ ഒളിപ്പിച്ചാണ് ഇയാൾ രാജ്യത്തേയ്ക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്.  

 

ടാർഗെറ്റിങ് സെക്യൂരിറ്റി സിസ്റ്റം എന്നത് സ്വയം വിശകലനം നടത്തി കള്ളക്കടത്തുകൾ പിടികൂടാൻ വേണ്ടിയുള്ള സംവിധാനമാണെന്ന് ദുബായ് കസ്റ്റംസ് അധികൃതർ പറഞ്ഞു. പാസഞ്ചർ ഓപറേഷൻസ് വിഭാഗത്തിന്‍റെ കീഴിലുള്ള മറ്റ് പരിശോധനാ വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് ടാർഗെറ്റു ചെയ്യുന്ന ടീമിന്റെ പ്രവർത്തനത്തിന്റെ പ്രഫഷണലിസത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഇലക്ട്രോണിക് സംവിധാനങ്ങൾ, അസാധാരണമായ മാനവ വിഭവശേഷി, ഡാറ്റ വിശകലനം എന്നിവ ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ എണ്ണം നെഗറ്റീവ് ടാർഗെറ്റിങ് സംഭവങ്ങളോടെ ഉയർന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ ഫലങ്ങൾ ഉറപ്പാക്കാൻ ഇതിന് സാധിക്കുന്നു. 

 

അപകടകരവും നിരോധിതവുമായ വസ്തുക്കളുടെ കടത്ത് വഴിയുണ്ടാകുന്ന പ്രയാസങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള ദേശീയ ബാധ്യതയ്ക്കനുസൃതമായി ദുബായ് കസ്റ്റംസ് അതിന്റെ സുരക്ഷാ സംവിധാനങ്ങളും പ്രത്യേക മനുഷ്യവിഭവശേഷിയും നിരന്തരം മെച്ചപ്പെടുത്തുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. ലോക കസ്റ്റംസ് ഓർഗനൈസേഷൻ ദുബായ് കസ്റ്റംസിന്റെ സംവിധാനങ്ങളെ പ്രശംസിക്കുകയും അവ അനുകരിക്കേണ്ട രാജ്യാന്തര മാനദണ്ഡമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

English Summary: Targeting Security System at Dubai airportt seized 3.2 kilogrammes of cocaine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com