ADVERTISEMENT

അബുദാബി∙സുഗതാഞ്ജലി ആഗോളതല മത്സരത്തിന്റെ ഭാഗമായി മലയാളം മിഷൻ അബുദാബി ചാപ്റ്റർ സംഘടിപ്പിച്ച ചാപ്റ്റർ തല കാവ്യാലാപനമത്സരം എഴുത്തുകാരി കെ. പി. സുധീര ഉദ്ഘാടനം ചെയ്തു. 

 

winners-declared-for-sugathanjali-recitation-competition

മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിലുള്ള ആറ് മേഖലകളിലായി നടന്ന മത്സരങ്ങളിൽ വിജയികളായ മലയാളം മിഷൻ വിദ്യാർഥികൾ പങ്കെടുത്ത ചാപ്റ്റർ തല മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ പാർവതി ജ്യോതിഷും സബ് ജൂനിയർ വിഭാഗത്തിൽ വേദ മനുവും ഒന്നാം സമ്മാനാർഹരായി. സബ് ജൂനിയർ വിഭാഗത്തിൽ ശ്രേയ ശ്രീലക്ഷ്മി കൃഷ്ണ, മാളവിക രാംദാസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ, ജൂനിയർ വിഭാഗത്തിൽ അനന്ത നാരായൺ, മാധവ് എം. എസ് എന്നിവർ രണ്ടാം സ്ഥാനവും മനസ്വിനി വിനോദും അൽഫോൺസ്‌ സെബെൻ ജോമിയും മൂന്നാം സ്ഥാനവും പങ്കിട്ടു.

 

'ഭൂഖണ്ഡങ്ങളിലൂടെ' എന്ന കെ. പി. സുധീരയുടെ പുസ്തകം മലയാളം മിഷൻ ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിക്ക് നൽകി എഴുത്തുകാരി ഹണി ഭാസ്കർ പ്രകാശനം ചെയ്തു. 

 

അഡ്വ. ആയിഷ സക്കീർ പുസ്തക പരിചയം നടത്തി. കാഥികൻ ഇടക്കൊച്ചി സലിം, ലസിത സംഗീത് എന്നിവർ സംബന്ധിച്ചു. കൺവീനർ ബിജിത് കുമാർ, ജോ. സെക്രട്ടറി പ്രേംഷാജി പള്ളിമൺ എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com