'ഇവിടുത്തെ ബലി പെരുന്നാൾ അന്തരീക്ഷം തിളക്കമുള്ളത് ': രാജ്യാന്തര ബഹിരാകാശനിലയത്തിൽ നിന്ന് ആശംസകളുമായി സുൽത്താൻ അൽ നെയാദി
Mail This Article
അബുദാബി∙ എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി രാജ്യാന്തര ബഹരികാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് ബലിപെരുന്നാൾ ആശംസകൾ പങ്കിട്ടു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ബലി പെരുന്നാൾ അന്തരീക്ഷം തിളക്കമുള്ളതാണെന്നും എല്ലാവർക്കും പെരുന്നാളാശംസകൾ നേരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു,
യുഎഇ ബഹിരാകാശയാത്രികനായ അൽ നെയാദിക്ക് ഐഎസ്എസിൽ ഇത് രണ്ടാമത്തെ പെരുന്നാളാണ്, രാജ്യാന്തര ബഹിരാകാശ നിലയത്തിൽ അന്തരീക്ഷത്തിൽ തങ്ങിനിന്ന ഭാഗ്യച്ചിഹ്നമായ സുഹൈലിനെ എടുത്ത് ബലി പെരുന്നാൾ ആശംസകൾ നേരുന്ന നെയാദി ഒരു വീഡിയോ പങ്കിട്ടു. അറബ് പരമ്പരാഗത വേഷമായ കന്തൂറയാണ് അദ്ദേഹം ധരിച്ചിട്ടുള്ളത്. ഇന്ന് അറഫാ ദിനം, ഹജിലെ സുപ്രധാന ദിനം. വിശ്വാസം എന്നത് കേവലം വിശ്വാസമല്ല, മറിച്ച് പ്രവർത്തനവും പ്രതിഫലനവുമാണെന്ന് നമ്മെ ഓർമിപ്പിക്കുന്നു. അനുകമ്പയ്ക്കും വിനയത്തിനും ഐക്യത്തിനും വേണ്ടി പ്രയത്നിക്കാൻ അത് നമ്മെയെല്ലാം പ്രചോദിപ്പിക്കട്ടെ.
സൗദിയിലെ മക്കയുടെ ഫോട്ടോ പങ്കിട്ടിരുന്നു. ചുറുചുറുക്കുള്ള ഇൗ സ്വദേശി ബഹിരാകാശ സഞ്ചാരി സമൂഹമാധ്യമത്തിൽ സജീവമാണ്. വിദേശത്തുള്ള ഏറ്റവും പുതിയ പരീക്ഷണങ്ങൾ അദ്ദേഹം പലപ്പോഴും പങ്കിടുന്നുണ്ട്. ലോകമെമ്പാടുമുള്ള പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് അദ്ദേഹം മെഡിക്കൽ, ഫിസിക്കൽ ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. ഏപ്രിൽ 29 നാണ് ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരിയുടെ ആദ്യ ബഹിരാകാശ യാത്ര യാഥാർഥ്യമാക്കി ചരിത്രം സൃഷ്ടിച്ചത്. 2019 ൽ ഹസ്സ അൽ മൻസൂരിയുടെ എട്ട് ദിവസത്തെ ദൗത്യത്തിന് ശേഷം യുഎഇയിൽ നിന്ന് ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ആളാണ് നെയാദി. ദീർഘകാല ബഹിരാകാശ ദൗത്യം ആരംഭിക്കുന്ന ആദ്യത്തെ അറബിയാണ് അദ്ദേഹം.
English Summary: UAE astronaut shares Eid Al Adha greetings from space