ADVERTISEMENT

ദുബായ്∙ 90 ദിവസത്തേക്കുള്ള വീസ പുനരാരംഭിച്ചതോടെ യുഎഇയിലേക്കു എത്തുന്നവരുടെ എണ്ണം വർധിച്ചു.  യുഎഇയിൽ വേനൽ അവധിക്കാലമായിട്ടും (ഓഫ് സീസൺ) നൂറുകണക്കിന് ആളുകളാണ് ദിവസേന എത്തുന്നത്.

 

കുടുംബാംഗങ്ങളും സുഹൃത്തുക്കളും തൊഴിൽ അന്വേഷകരുമാണ് ഈ വീസയിൽ എത്തുന്നവരിൽ കൂടുതലും. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിച്ചതും യുഎഇയിലേക്കുള്ള ജനങ്ങളുടെ വരവു കൂട്ടാൻ സഹായിച്ചു.

 

രാജ്യം വിടാതെ തന്നെ തുല്യ കാലയളവിലേക്കു പുതുക്കാമെന്നതാണ് ആകർഷണം. യുഎഇ കഴിഞ്ഞ വർഷാവസാനം നിർത്തലാക്കിയ 3 മാസ കാലാവധിയുള്ള വിസിറ്റ് വീസയാണ് പുനരാരംഭിച്ചത്.

 

48 മണിക്കൂർ, 94 മണിക്കൂർ, 30, 60, 90 ദിവസ കാലാവധിയുള്ള വീസയുമുണ്ട്.  ഇതിനു പുറമേ 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയും. ജി‍ഡിആർഎഫ് വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ ആമർ സെന്ററിലോ അപേക്ഷിക്കാം.

English Summary: UAE re-introduces three-month visit visa.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com