ADVERTISEMENT

ദോഹ∙ പെരുന്നാളിനൊപ്പം അവധിക്കാല യാത്രകളും സജീവമായതോടെ ഖത്തറിലെ പണവിനിമയ സ്ഥാപനങ്ങളിൽ ഉപഭോക്താക്കളുടെ തിരക്ക്. കുടുംബത്തിന് ഈദ് ആഘോഷിക്കാനുള്ള പണം അയയ്ക്കാൻ എത്തിയ പ്രവാസികളുടെയും വിദേശ കറൻസി വാങ്ങാനെത്തിയ സ്വദേശികളുടെയും തിരക്കാണ് അനുഭവപ്പെട്ടത്.

 

പണം അയയ്ക്കലിലും കറൻസി മാറ്റത്തിലും ഗണ്യമായ വർധനയുണ്ടെന്ന് വിനിമയ സ്ഥാപനങ്ങളിലുള്ളവരും പറയുന്നു. അവധിക്കാലവും പെരുന്നാളും ഒന്നിച്ചെത്തിയതോടെ വിദേശ കറൻസിക്കുള്ള ഡിമാൻഡ് കൂടി. പെരുന്നാൾ ദിനങ്ങളിൽ നാട്ടിലേക്ക് പണം അയയ്ക്കാനെത്തിയവരുടെ പ്രതിദിന എണ്ണം അഞ്ഞൂറിലധികമാണ്.  ഖത്തറിൽ നിന്ന് ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേരും പണം അയച്ചത്.

 

ഇന്നലത്തെ വിപണി അനുസരിച്ച് ഇന്ത്യൻ രൂപയും ഖത്തർ റിയാലും തമ്മിലുള്ള വിനിമയ നിരക്ക് പണവിനിമയ സ്ഥാപനങ്ങളിൽ ഒരു റിയാലിന് 22 രൂപ 42 പൈസയാണ്. വിനിമയ സ്ഥാപനങ്ങൾ തമ്മിൽ മൂന്നോ നാലോ ദിർഹത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഖത്തറിന്റെ ജനസംഖ്യയിൽ ഭൂരിഭാഗം പേരും പ്രവാസികളായതിനാൽ പണവിനിമയ സ്ഥാപനങ്ങളിൽ നിന്ന് പുറം രാജ്യങ്ങളിലേക്ക് മൊത്തം പണത്തിന്റെ പകുതിയും അയയ്ക്കുന്നത് ഏഷ്യക്കാരായ പ്രവാസികളാണ്.അറബ്, ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള പണം അയയ്ക്കൽ ആണ് തൊട്ടുപിന്നിൽ.

 

വിദേശ രാജ്യങ്ങളിലേക്കുള്ള പണം അയയ്ക്കലും കറൻസി വിനിമയവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. പണവിനിമയ സ്ഥാപനങ്ങൾ വിദേശത്തേക്ക് പണം അയയ്ക്കൽ സുഗമമാക്കുമ്പോൾ കറൻസി വിനിമയം സമ്പദ് വ്യവസ്ഥക്കും ഗുണകരമാകും.

English Summary: Exchange houses see rise in remittances during Eid.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com