ADVERTISEMENT

റിയാദ്∙ ലഹരി മരുന്ന് പരിശോധനക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിവയ്പ്. സൗദിയിലെ അൽ ഖുൻഫുദയിലെ ഒരു ഗുഹയിൽ നടന്ന പരിശോധനക്കിടെയാണ് സംഭവം.

സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. ഇയാൾ ഉൾപ്പെടെ മൂന്ന് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി.

ആയുധധാരിയുടെ വെടിവയ്പിനെ പ്രതിരോധിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചു വെടിയുതിർത്തു. പരസ്പരം വെടിവയ്പ് ഉണ്ടായെങ്കിലും ആളപായമില്ല. പ്രതികളുടെ കൈവശമുണ്ടായിരുന്ന തോക്കുകളും പണവും പിടിച്ചെടുത്തതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.  ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും അവരെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുകയും ചെയ്തു.

English Summary: Shots fired at security persons during drug raid in Al Qunfudah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com