20 ലക്ഷം ഖുർആൻ സൗജന്യമായി വിതരണം ചെയ്തു
Mail This Article
×
മക്ക∙ ഹജ് തീർഥാടകർക്ക് 20 ലക്ഷം ഖുർആൻ സൗജന്യമായി വിതരണം ചെയ്തു.
ഹജ് നിർവഹിച്ചു മടങ്ങുന്നവർക്ക് ജിദ്ദ കിങ് അബ്ദുൽഅസീസ് രാജ്യാന്തര വിമാനത്താവളം, ജിദ്ദ ഇസ്ലാമിക് പോർട്ട് തുടങ്ങി രാജ്യത്തിന്റെ കര, നാവിക, വ്യോമ അതിർത്തി വഴി പോകുന്നവർക്ക് സൽമാൻ രാജാവിന്റെ സമ്മാനമായാണ് ഖുർആൻ പ്രതികൾ നൽകിവരുന്നതെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
കിങ് ഫഹദ് കോംപ്ലക്സാണ് അറബിക് ഉൾപ്പെടെ 77 ഭാഷകളിൽ ഖുർആൻ അച്ചടിച്ചു വിതരണം ചെയ്തുവരുന്നത്. ഹജ് സേവനം അനുഷ്ഠിച്ചവർക്കും രാജാവിന്റെ സമ്മാനങ്ങളുണ്ട്.
English Summary: Saudi King gifts 2 million copies of Quran to departing Haj pilgrims.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.