ADVERTISEMENT

ദോഹ∙ ഖത്തർ സെൻട്രൽ ബാങ്കിന്റെ ഈദ് സ്‌പെഷൽ 'ഈദിയ' എടിഎം സേവനങ്ങൾ വിജയകരം. 10 ഇടങ്ങളിലായി സ്ഥാപിച്ച എടിഎം മെഷീനുകളിൽ നിന്ന് ഈദ് ദിനങ്ങളിൽ പിൻവലിച്ചത് 4.8 കോടി റിയാൽ.

 

പെരുന്നാൾ ദിനങ്ങളിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്ന പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 5, 10, 50, 100 റിയാൽ കറൻസികൾ മാത്രം പിൻവലിക്കുന്നതിനുള്ള സൗകര്യമാണ് ഈദിയ എടിഎം മുഖേന ഒരുക്കിയത്. 10 പ്രധാന ഷോപ്പിങ് മാളുകളിലാണ് ഇവ സ്ഥാപിച്ചത്.

 

ആയിരകണക്കിന് പേരാണ് എടിഎം മെഷീനുകൾ പ്രയോജനപ്പെടുത്തിയത്. ഏപ്രിലിലെ ഈദുൽ ഫിത്ർ മുതലാണ് ചെറിയ കറൻസികൾ പിൻവലിക്കാൻ ഈദ് നാളുകളിലേക്ക് മാത്രമായി ഖത്തർ സെൻട്രൽ ബാങ്ക് ഈദിയ എടിഎം മെഷീനുകൾ സ്ഥാപിച്ചു തുടങ്ങിയത്.

English Summary: Qatar Central Bank announced that the Eidiya ATMs witnessed a record performance during Eid.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com