ADVERTISEMENT

റാസൽഖൈമ ∙ കടുത്ത ചൂടിലും തളരാത്ത വീര്യത്തോടെ റാസൽഖൈമയിലെ ജബൽജെയ്സ് അഡ്വഞ്ചർ പാർക്ക്.  അവധിക്കാലം സാഹസികമാക്കാൻ നിരക്കിളവും പ്രഖ്യാപിച്ചു. അവധിക്കാലം മുഴുവൻ പാർക്ക് തുറക്കുമെന്നും അറിയിച്ചു.

യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ജബൽജെയ്സിൽനിന്ന് റാസൽഖൈമയുടെ താഴ്‌വാരത്തിലേക്കു നിമിഷനേരംകൊണ്ട് ഊർന്നിറങ്ങുന്ന സിപ് ലൈനാണ് ഏറ്റവും വലിയ ആകർഷണം.  റാസൽഖൈമയുടെ ആകാശക്കാഴ്ച മനസ്സിന്റെ ഫ്രെയിമിൽ സൂക്ഷിക്കാൻ ഒട്ടേറെ പേരാണ് ദിവസേന എത്തുന്നതെന്ന് റാക് ലിഷർ അറിയിച്ചു. ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ് ലൈനുകളിൽ ഒന്നാണിത്. മണിക്കൂറിൽ 160 കി.മീ ആണ് സിപ് ലൈനിന്റെ വേഗം. സ്കൈ ടൂർ, ടോബോഗൻ തുടങ്ങി വ്യത്യസ്ത പാക്കേജുകളുണ്ട്.  സിപ് ലൈനിനു 20 ശതമാനവും മേഖലയിലെ നീളംകൂടിയ ടോബോഗൻ റൈഡിന് 10 ശതമാനവുമാണ് ഇളവ്. സെപ്റ്റംബർ 15 വരെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയായിരിക്കും സ്കൈ ടൂർ. ഹജ്ർ മലനിരകൾക്കിടയിലൂടെയുള്ള ജെയ്സ് സ്ലൈഡർ ചൊവ്വ മുതൽ ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മുതൽ 7 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 11 മുതൽ 7 വരെയുമാണ്. 

വേനൽകാല വിനോദത്തിനു പറ്റിയതാണ് റാക് ലിഷർ എന്ന് ജനറൽ മാനേജർ സ്റ്റീവൻ ബിഷപ് പറഞ്ഞു.

English Summary: Jebel Jais Adventure Parks will offer its zip line, sky tour, and toboggan experiences throughout summer.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com