ADVERTISEMENT

ദോഹ∙ വർഷാദ്യ പകുതിയിൽ ഖത്തറിലെ തുറമുഖങ്ങളിലെ കണ്ടെയ്‌നർ നീക്കത്തിൽ ഗണ്യമായ വർധന. ജനുവരി മുതൽ ജൂൺ വരെയുള്ള 6 മാസക്കാലയളവിൽ ഹമദ്, റുവൈസ്, ദോഹ എന്നീ 3 തുറമുഖങ്ങളിലുമായി 6,33,029 കണ്ടെയ്‌നറുകൾ, 7,71,883 ടൺ ജനറൽ കാർഗോ, 2,74,694 ടൺ കെട്ടിട നിർമാണ സാമഗ്രികൾ, 40,162 വാഹനങ്ങൾ, 2,94,031  കന്നുകാലികൾ എന്നിവയാണ് കൈകാര്യം ചെയ്തത്.

 

1,316 കപ്പലുകളാണ് 3 തുറമുഖങ്ങളിലുമായി വന്നുപോയത്. 32 ശതമാനമാണ് ചരക്കുനീക്കത്തിൽ വാർഷിക വർധന. കന്നുകാലികൾ, കെട്ടിട നിർമാണ സാമഗ്രികൾ, വാഹനങ്ങൾ എന്നിവ കൈകാര്യം ചെയ്തതിൽ യഥാക്രമം 196, 5.3, 5.5 ശതമാനമാണ് വർധനയെന്നും തുറമുഖ മാനേജ്‌മെന്റ് കമ്പനി മവാനി ഖത്തർ വ്യക്തമാക്കി.

 

കഴിഞ്ഞ വർഷവും കണ്ടെയ്‌നർ നീക്കത്തിൽ 30 ശതമാനമായിരുന്നു വർധന. തുറമുഖങ്ങളിലെ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ പ്രാദേശിക സമുദ്ര വ്യാപാരത്തിന് ആക്കം കൂട്ടി. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായ ഹമദ് തുറമുഖം മേഖലയിലെ ചരക്കുനീക്കത്തന്റെ സുപ്രധാന പ്രവേശന കവാടം കൂടിയാണ്.

English Summary: Qatar ports witness huge rise in container transshipment in H1 of 2023.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com