ADVERTISEMENT

ദോഹ∙ വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും ആസ്പദമാക്കിയുള്ള 'ബഷീർ വർത്തമാനത്തിന്റെ ഭാവി' എന്ന കൃതിയുടെ പരിഷ്‌ക്കരിച്ച രണ്ടാം പതിപ്പ് ദോഹയിൽ പ്രകാശനം ചെയ്തു.ബഷീറിന്റെ ഓർമ ദിനത്തിൽ നടന്ന ചടങ്ങിൽ പ്രവാസി ദോഹ മുൻ അധ്യക്ഷനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ സി.വി.റപ്പായി പുസ്തകം പ്രകാശനം ചെയ്തു.

 

ഇന്ത്യൻ കൾചറൽ സെന്റർ മുൻ പ്രസിഡന്റ് പി.എൻ.ബാബുരാജൻ ആദ്യ പ്രതി ഏറ്റുവാങ്ങി. ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ഖത്തർ ഇന്ത്യൻ ഓഥേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ.കെ.സി.സാബു, ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഡോ.സലീൽ ഹസൻ, സാംസ്‌കാരിക പ്രവർത്തകരായ ബിജു പി. മംഗലം, ജയകുമാർ മാധവൻ, ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഒ.കെ. പരുമല, ഐസിബിഎഫ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഖത്തർ കെ.എം.സിസി ട്രഷറർ ഹുസൈൻ  എന്നിവർ പ്രസംഗിച്ചു.

 

വ്യവസായികളായ ജോസ് ഫിലിപ്പ്, മുഹമ്മദ് നൗഷാദ്, ജെബി.കെ.ജോൺ എന്നിവർ വിശിഷ്ടാതിഥികളായി. ഷറഫുദീൻ തങ്കയത്തിൽ, മുഹമ്മദ് റഫീഖ്, സുബൈർ പന്തീരാങ്കാവ്, മുഹമ്മദ് സിദ്ദിഖ് അമീൻ, മുഹമ്മദ് മോങ്ങം എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com