ADVERTISEMENT

ദുബായ്∙ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുമായി ലോകത്തിന്റെ നെറുകയിലേക്കു കുതിക്കുന്ന ദുബായ് കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ഒരുക്കുന്നു. 2025 ഓടെ ദുബായിലെ പബ്ലിക് ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം 170% വർധിപ്പിക്കാനാണ് പദ്ധതി.  നിലവിൽ 370 ചാർജിങ് സ്റ്റേഷനുകളാണുള്ളത്.

 

3 വർഷത്തിനകം 680 ഇ.വി ചാർജിങ് സ്റ്റേഷനുകൾകൂടി സ്ഥാപിച്ച് 1000ലേറെയാക്കി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) അറിയിച്ചു.  ദുബായിയെ ആഗോള ഹരിത സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. ക്ലീൻ എനർജി സ്ട്രാറ്റജി 2050, നെറ്റ് സീറോ കാർബൺ എമിഷൻ സ്ട്രാറ്റജി 2050 എന്നീ പദ്ധതികളിലൂടെ 2050ഓടെ സംശുദ്ധ ഊർജ സ്രോതസുകളിൽ നിന്ന് 100 ശതമാനം ഊർജം ഉൽപാദിപ്പിക്കാനാകുമെന്നാണ് ദുബായുടെ കണക്കുകൂട്ടൽ.

 

കൂടാതെ ദുബായിലെ പൊതുഗതാഗതവും കാർബൺ രഹിതമാക്കാനുള്ള യജ്ഞത്തിലാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ). 2015ൽ ഗ്രീൻ ചാർജർ ഇനിഷ്യേറ്റീവ് ആരംഭിച്ചപ്പോൾ റജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹന ഉടമകളുടെ എണ്ണം 14 ആയിരുന്നു. 2023 മേയ് അവസാനമാകുമ്പോഴേക്കും അത് 11,000 ആയി ഉയർന്നു.

 

സമീപഭാവിയിൽ ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. 2030ഓടെ 42,000 ഇലക്ട്രിക് കാറുകൾ നിരത്തിലിറക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്. ഗ്ലോബൽ ഇലക്‌ട്രിക് മൊബിലിറ്റി റെഡിനസ് സൂചിക പ്രകാരം 2022–2028 കാലയളവിൽ യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് വർഷത്തിൽ 30 ശതമാനം വർധിക്കുമെന്നാണ് റിപ്പോർട്ട്.

English Summary: Dubai plans to expand network of public car charging stations by 170% by 2025.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com