ADVERTISEMENT

ദുബായ്∙ ജാൻവി കപൂറും വരുൺ ധവാനും മുഖ്യവേഷത്തിൽ എത്തുന്ന ബോളിവുഡ് ചിത്രം ബവാൽ 21ന് ആമസോൺ പ്രൈമിൽ ലോകമെമ്പാടും റിലീസ് ചെയ്യും. ട്രെയിലർ പ്രദർശനം ദുബായിൽ നടന്നു.

 

ജാൻവി കപൂർ, വരുൺ ധവാൻ, സംവിധായകൻ നിതേഷ് തിവാരി, നിർമാതാവ് സാജിദ് നാദിയാദ്‌വാല, പ്രൈം കണ്ടന്റ് ലൈസൻസിങ് ഡയറക്ടർ മനീഷ് മേങ്ഖാനി എന്നിവരും ട്രെയിലർ പ്രദർശനത്തിനെത്തി. നാദിയാദ്‌വാല ഗ്രാൻഡ്സൺ എന്റർടെയിൻമെന്റ് എർത്ത്സ്കൈ പിക്ചേഴ്സുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

 

ചരിത്ര അധ്യാപകനായ അജയ് ദീക്ഷിത് എന്ന െചറുപ്പക്കാരൻ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമാകുന്നതും നിർബന്ധപൂർവം പുതിയ വിവാഹബന്ധത്തിൽ ഏർപ്പെടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയുന്നതാണ് ചിത്രമെന്ന് സംവിധായകൻ നിതേഷ് തിവാരി പറഞ്ഞു.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com