ADVERTISEMENT

ദോഹ∙ ഒഴിവുകാലം വായിച്ച് ആസ്വദിക്കാൻ കുട്ടിവായനക്കാർക്കായി ഖത്തർ ദേശീയ ലൈബ്രറിയിൽ 1,20,000 ത്തിലേറെ പുസ്തകങ്ങൾ. വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികളുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള പുസ്തകങ്ങളുണ്ട്. ലൈബ്രറിയിൽ നേരിട്ടെത്തിയും ഇ-ലൈബ്രറിയിലൂടെയും വായിക്കാം.

 

എങ്കിലും ലൈബ്രറിയിലെത്തിയുള്ള വായന വേറിട്ട അനുഭവമാണ് നൽകുന്നത്.  ലൈബ്രറിയിലെത്തുന്ന കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ, ഗെയിമുകൾ, കഥ പറച്ചിൽ, സാഹിത്യ പരിപാടികൾ, പുസ്തക ചർച്ചകൾ, തിയറ്റർ പരിപാടികൾ തുടങ്ങിയ പ്രോഗ്രാമുകളിലും പങ്കെടുക്കാം.

 

ലൈബ്രറി പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ വർഷം 2,96,456 പുസ്തകങ്ങളാണ് വായിച്ചത്. ഇതിൽ 1,67,580 എണ്ണവും കുട്ടികളുടെ ലൈബ്രറിയിൽ നിന്നുള്ളതാണ്. കുട്ടികളുടെ ലൈബ്രറിയിലുൾപ്പെടെ 16 ഭാഷകളിലായി ലക്ഷക്കണക്കിന് പുസ്തകങ്ങളും കയ്യെഴുത്തുപ്രതികളും പാഠ്യ പുസ്തകങ്ങളുമെല്ലാമുണ്ട്.

English Summary: QNL offers over 120000 books for children.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com