ADVERTISEMENT

ദുബായ്∙ ബോറാ വിഭാഗത്തിന്റെ 10 ദിവസം നീളുന്ന രാജ്യാന്തര സമ്മേളനം ദുബായിൽ തുടങ്ങി. കർബാല ദുരന്തത്തിന്റെയും ഇമാം ഹുസൈന്റെ യാതനകളുടെയും സ്മരണയിലാണ് അഷറാ മുബാറകാ സമ്മേളനം എല്ലാവർഷവും നടത്തുന്നത്.

 

യുഎഇ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും നാടാണെന്നും എല്ലാവരും ഉൾക്കൊള്ളുന്ന ജനവിഭാഗമാണ് ഇവിടത്തേതെന്നും ബോറ സമുദായ തലവൻ സുൽത്താൻ അൽ ബോറ സെയ്ദ്ന മുഫാദ്ദൽ സെയ്ഫുദ്ദീൻ പറഞ്ഞു. സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാ‍ൻ ബിൻ മുബാറക് അൽ നഹ്യാനുമായി സുൽത്താൻ കൂടിക്കാഴ്ച നടത്തി.

 

ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ബോറാ സമുദായ അംഗങ്ങൾ 10 ദിവസത്തെ അഷറ മുബാറക്കയിൽ പങ്കെടുക്കും. 20 വർഷത്തിനു ശേഷമാണ് സമ്മേളനത്തിന് ദുബായ് വേദിയാകുന്നത്. 70,000 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 50,000 പേരും വിദേശത്തു നിന്നാണ്.

 

ദുബായ് അൽ നാഹ്ദയിൽ സമ്മേളന നഗരയിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ദുബായ് പൊലീസിന്റെയും ഭരണകൂടത്തിന്റെയും എല്ലാ സഹായവും സമ്മേളനത്തിന് നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com