ADVERTISEMENT

തിരുവനന്തപുരം ∙ പ്രവാസികൾക്കായി പ്രയത്നിച്ച നേതാവാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് വേൾഡ് മലയാളി ഫെഡറേഷൻ. തികഞ്ഞ മനുഷ്യസ്നേഹി ആയിരുന്ന പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അവര്‍ക്കായി ഇടപെടൽ നടത്തുന്നതിനും അദ്ദേഹം ഒരു മടിയും കാട്ടിയിരുന്നില്ല. ഇറാഖിൽ കുടുങ്ങിയ നഴ്സുമാരുടെ മോചനത്തിനായി അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്ലാഘനീയമാണ്. അര്‍പ്പണമനോഭാവമുള്ള നേതാവിനെയാണ് ഉമ്മൻചാണ്ടിയുടെ നിര്യാണത്തിലൂടെ കേരളസമൂഹത്തിന് നഷ്ടമായത്.

നാടിന്റെ പുരോഗതിക്കായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ജനകീയപ്രശ്നങ്ങളിൽ നിരന്തര ഇടപെടലുകൾ നടത്തിയ ഉമ്മൻചാണ്ടിയുടെ എളിമയും വികസനോൻമുഖകാഴ്ചപ്പാടും ഏവര്‍ക്കും മാതൃകയാണെന്നും ഫെഡറേഷൻ ഗ്ലോബൽ ചെയര്‍മാൻ ഡോ. പ്രൻസ് പള്ളിക്കുന്നേലും ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ജെ. രത്നകുമാറും അനുശോചനകുറിപ്പിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com