ADVERTISEMENT

ദുബായ്∙ കരൾവീക്കം രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യുന്നതിന് മുൻഗണനയെന്ന് ആരോഗ്യ മന്ത്രാലയം. രോഗം ഇല്ലാതാക്കാൻ സർക്കാർ, സ്വകാര്യ ആശുപത്രികൾ സഹകരിക്കുമെന്നും ഇന്ന് ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

രോഗത്തെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധമുണ്ടാക്കും. ഇതുവഴി രോഗം തടയാനും ലക്ഷണം കണ്ടെത്താനും കൃത്യ സമയത്തു ചികിത്സ േതടാനും ജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. രോഗം കണ്ടെത്താനുള്ള ആധുനിക സംവിധാനങ്ങൾ ആരോഗ്യ പ്രവർത്തകർക്കു ലഭ്യമാക്കുമെന്നു മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൽ റഹ്മാന് അൽ റാൻഡ് പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ സഹകരണത്തോടെ സമഗ്ര പ്രതിരോധ പദ്ധതി തയാറാക്കും.

 

രോഗ വ്യാപനം തടയുക, രോഗം ബാധിച്ചവരെ രക്ഷിക്കുക എന്നീ ഇരട്ട ദൗത്യമാണ് മുന്നിലുള്ളത്. പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങൾ വർധിപ്പിക്കും. രോഗ വ്യാപനം കുറയ്ക്കും. മികച്ച ചികിത്സാ രീതികളെ രാജ്യത്തേക്ക് കൊണ്ടുവരും.  2030 ആകുമ്പോഴേക്കും ലോകത്ത് ഹെപ്പറ്റൈറ്റിസ് ബി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടു ലോകാരോഗ്യ സംഘടന നടത്തുന്ന എല്ലാ പദ്ധതികളിലും യുഎഇ പങ്കാളിയാണ്. ദേശീയ പ്രതിരോധശേഷി പദ്ധതിയിൽ ഹെപ്പറ്റൈറ്റിസ് ബി വാക്സീൻ 1991 മുതൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

നേരത്തെ രോഗം കണ്ടെത്തി ചികിൽസിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കിയും അവബോധം നൽകിയും കരൾവീക്ക നിർമാർജനത്തിൽ മുന്നേറാൻ രാജ്യത്തിനു കഴിയും.

 

ഇതിന്റെ ഭാഗമായി സഞ്ചാരികൾക്കും ആരോഗ്യ പ്രവർത്തകർക്കും വാസ്കീൻ നൽകും. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ കണ്ടെത്താനുള്ള പരിശോധന നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Fighting hepatitis is top priority for UAE's health system.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com