ADVERTISEMENT

ദോഹ∙ കുട്ടികൾക്കായി ഒരുക്കിയ കളിപ്പാട്ടങ്ങളുടെ അത്ഭുത ലോകത്തെ കാഴ്ചകൾ അവസാനിക്കാൻ ഇനി 6 നാൾ മാത്രം. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ടോയ് ഫെസ്റ്റിവൽ ഓഗസ്റ്റ് 5ന്  സമാപിക്കും.

 

ഈ മാസം 13നാണ് ഖത്തർ ടൂറിസത്തിന്റെ നേതൃത്വത്തിൽ പ്രഥമ ടോയ് ഫെസ്റ്റിവലിന് തുടക്കമായത്. 'ഖത്തറിലെ വേനൽക്കാലം ആസ്വദിക്കൂ' എന്ന ക്യാംപെയ്‌ന്റെ ഭാഗമായാണ് ടോയ് ഫെസ്റ്റിവൽ. ലൈവ് ദി ടെയിൽസ്, എൻജോയ് ദി ഗെയിംസ് എന്ന പ്രമേയത്തിലൂന്നിയ ഫെസ്റ്റിവലിൽ ഓരോ ദിവസവും കുട്ടികളുടെയും കുടുംബങ്ങളുടെയും തിരക്കാണ്.

 

25 മുൻനിര ടോയ് ബ്രാൻഡുകളുടെ പങ്കാളിത്തത്തിലാണ് ഫെസ്റ്റിവൽ. സംഗീതനിശകളും കുട്ടികളുടെ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങളുടെ വേഷത്തിലെത്തിയ കലാകാരന്മാരുടെ ലൈവ് ഷോകൾക്കും വൈകുന്നേരങ്ങളിൽ വലിയ തിരക്കാണ്. ഓരോ വാരാന്ത്യങ്ങളിലും വ്യത്യസ്ത പ്രമേയങ്ങളിലുള്ള കാഴ്ചകളാണ് ഒരുക്കുന്നത്.

 

ബാർബിയും ബ്ലിപ്പിയും കോക്കോമെലനും ഡിസ്‌നിയും കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെയും ഇഷ്ട കഥാപാത്രങ്ങളാണ്. 2 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി വ്യത്യസ്ത പരിപാടികളാണ് 4 സോണുകളിലായി നടക്കുന്നത്. കളികളും മത്സരങ്ങളും കാഴ്ചകളും ഇന്ററാക്ടീവ് പരിപാടികളുമായി കുട്ടികൾക്ക് മികച്ച അവധിക്കാലമാണ് ടോയ് ഫെസ്റ്റിവൽ ഒരുക്കുന്നത്.  പ്രവേശനത്തിന് വെർജിൻ മെഗാ സ്റ്റോർ വഴി ടിക്കറ്റെടുക്കാം.

 

ജനറൽ ടിക്കറ്റിന് 50 റിയാൽ, ഗോൾഡിന് 100 റിയാൽ. 5 പേർക്ക് പ്രവേശനം ലഭിക്കുന്ന ഫാമിലി പാക്കേജിന് 400 റിയാൽ, ലോഞ്ചിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്ന വിവിഐപി ടിക്കറ്റിന് 1,500 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.  ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ 2 മുതൽ രാത്രി 11 വരെയുമാണ് പ്രവേശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com