ADVERTISEMENT

ദോഹ∙ ഖത്തർ കെഎംസിസി കോഴിക്കോട് ജില്ലാ കലാ-സാംസ്‌കാരിക വിഭാഗം 'ഗ്രാമിക' വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. തുമാമ കെ എം സി സി ഹാളിൽ സംഘടിപ്പിച്ച  അനുസ്മരണ പരിപാടി  ഖത്തർ കെ എം സി സി സംസ്ഥാന ജന:സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം ചെയ്തു.

ബിജു.പി.മംഗലം മുഖ്യ പ്രഭാഷണം നടത്തി.

 

ഗ്രാമിക ചെയർമാൻ മജീദ് നാദാപുരം അധ്യക്ഷത വഹിച്ചു. ഖത്തർ വിമൻസ് എൻജിനീയേഴ്‌സ് ഫോറം പ്രസിഡന്റ് സബീന എം.കെ, ആർജെ ഫെമിന, സംസ്ഥാന കെഎംസിസി ആക്ടിങ് പ്രസിഡന്റ് അൻവർ ബാബു വടകര, കോഴിക്കോട് ജില്ലാ കെ എം സി സി ആക്ടിങ് പ്രസിഡന്റ്  ഷരീഫ് പി.സി, കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ് എസ് എ.എം ബഷീർ, മുൻ ജില്ലാ ജനറൽ സെക്രട്ടറി എം പി ഇല്ല്യാസ് മാസ്റ്റർ, ബഷീർ ചേറ്റുവ, റഫീഖ് മേച്ചേരി, ജാഫർ ജാതിയേരി, ഗ്രാമിക ജനറൽ കൺവീനർ ഒ.കെ.മുനീർ, സുബൈർ വാണിമേൽ എന്നിവർ പ്രസംഗിച്ചു 

 

ജില്ലാ കെഎംസിസി ട്രഷറർ അജ്മൽ തങ്ങലക്കണ്ടി, ഭാരവാഹികളായ നബീൽ നന്തി , ബഷീർ കെകെ നാദാപുരം, മുജീബ് ദേവർകോവിൽ, മമ്മു ഷമ്മാസ്, ഫിർദൗസ് മണിയൂർ, ഷബീർ മേമുണ്ട എന്നിവർ പങ്കെടുത്തു.

 

മജീദ് നാദാപുരം സംവിധാനം ചെയ്ത 'ബഷീർ ഓർമ്മകളിലൂടെ' എന്ന ദൃശ്യാവിഷ്‌കാരവും പ്രദർശിപ്പിച്ചു. ഫൈസൽ  അബൂബക്കർ അനുസ്മരണ കവിതയും, അഷ്റഫ് വടക്കയിൽ അനുസ്മരണ ഗാനവും ആലപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com